പാലക്കാട്: സിംഗപ്പൂരിലേക്ക് വിസ നല്‍കാമെന്ന് തട്ടിപ്പ് നടത്തിയ കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചിറ്റിലഞ്ചേരി കടമ്പിടി പാഴിയോട് സുമേഷും സുഹൃത്തുക്കളായ ഗുജാറത്ത് സ്വദേശി നിമേഷ് ഭായ് പട്ടേല്‍, കൊല്‍ക്കത്ത സ്വദേശി കൃഷ്ണ എന്നിവരാണ് നാല്‍പ്പത് ലക്ഷത്തോളം രൂപ സംസ്ഥാനത്തെ മുപ്പതില്‍പ്പരം ആളുകളില്‍ നിന്ന് വിസനല്‍കാമെന്ന് വാഗ്ദാനത്തില്‍ തട്ടിയെടുത്തത്. ജൂണ്‍ ആറിനാണ് സുമേഷ് ജോലി ചെയ്യുന്ന എറണാകുളത്തെ സ്ഥലത്ത് വെച്ച് പാസ് പോര്‍ട്ട്, വിസ, ഹോട്ടല്പാസ്, ടിക്കറ്റ് എന്നിവ 16ന് സിംഗപ്പൂരിലേക്ക് പോകാമെന്ന് പറഞ്ഞു. എന്നാല്‍ അതിനിടെ സുഹൃത്ത് നിമേഷ് ഡല്‍ഹിയില്‍ എമിഗ്രേഷനില്‍ പിടിക്കപ്പെട്ടിരിക്കുകയാണെന്നും മൂന്ന് ദിവസം കഴിഞ്ഞ് പോകാമെന്നും പറയുകയായിരുന്നു. അതിന് ശേഷം പലകാരണങ്ങള്‍ പറഞ്ഞ് സുമേഷ് ഒഴിഞ്ഞ് മാറിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്ത് ഡി ജി പിക്ക് പരാതി നല്‍കിയതിനെതുടര്‍ന്ന് എറണാകുളം അമ്പലമേട് പോലീസ് സുമേഷിനെ അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തില്‍ നിന്നിറങ്ങിയശേഷം യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് തട്ടിപ്പിനിരയായവര്‍ പരാതി പ്പെടുന്നത്. ഇത് സംബന്ധിച്ച് അമ്പലമേട് സ്റ്റേഷനില്‍ അന്വേഷിക്കുമ്പോള്‍ പ്രതിയെ രക്ഷിക്കാനുള്ളതരത്തിലാണ് മറുപടി ലഭിക്കുന്നതത്രെ. പത്രസമ്മേളനത്തില്സക്കീര്ഹുസ്സൈന് ചിറ്റിലഞ്ചേരി, സന്തോഷ് ഇരിങ്ങാലക്കുട, കാസര്‍ക്കോഡ് സ്വദേശികളായ ദിലീപ്, ജോബീസ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: