ചിറ്റൂര്‍: ബിആര്‍സി പരിധിയിലുള്ള സ്കൂളുകളിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കു സര്‍വശിക്ഷ അഭിയാന് നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് ജൂലൈ 30, ആഗസ്റ്റ് ഒന്ന്, അഞ്ച്, 12,16 തീയതികളില്‍ ബിആര്‍സിയില്‍ നടത്തും. കേള്‍വിക്കുറവ്, സംസാര വൈകല്യം എന്നിവയുള്ള കുട്ടികള്‍ക്കു 30 നും ബുദ്ധി വൈകല്യം, ഓട്ടിസം എന്നിവയുള്ള കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്നിനുമാണു പരിശോധന. ചിറ്റൂര്‍–തത്തമംഗലം നഗരസഭ, പെരുവെമ്പ്, വടകരപ്പതി, എലപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളില്‍പ്പെട്ട വിദ്യാലയങ്ങളിലെ കാഴ്ചക്കുറവുള്ള കുട്ടികള്‍ക്ക് അഞ്ചിനും പൊല്പുള്ളി, പെരുമാട്ടി, കൊടുമ്പ്, പുതുശ്ശേരി, പട്ടഞ്ചേരി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളിലെ കുട്ടികള്‍ക്ക് 12നും പരിശോധന നടത്തും. ബിആര്‍സി പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും ചലനവൈകല്യമുള്ള കുട്ടികള്‍ക്ക് 16നാണ് പരിശോധന.
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം സര്വശിക്ഷാന് അഭിയാനും ചെര്‍പ്പുളശേരി ബിആര്‍സിയും ചേര്‍ന്നു പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തും. 28ന് കടമ്പഴിപ്പുറം, വെള്ളിനേഴി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകളിലെ വിദ്യാലയങ്ങള്‍, അംഗന്‍വാടി കുട്ടികള്‍ക്കായി കാഴ്ച പരിശോധനാ ക്യാമ്പ് നടത്തും. 2ന് കേള്‍വി പരിശോധനാ ക്യാമ്പ നടക്കും. ആഗസ്റ്റ് ഒന്നിന് കരിമ്പുഴ, പൂക്കോട്ടുകാവ്, ചെര്‍പ്പുളശ്ശേരി പഞ്ചായത്തിലെ വിദ്യാലയങ്ങളിലെയും അംഗന്‍വാടികളിലെയും കുട്ടികള്‍ക്കായി കാഴ്ച പരിശോധനാ ക്യാമ്പ് നടക്കും. ഫോണ്‍: 9947849668.
പ്രതികരിക്കാൻ ഇവിടെ എഴുതുക: