മഞ്ചേരി: സംസ്ഥാന യുജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന മഞ്ചേരിയിലെ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ ഡവലപ്പ്മെന്റ് കണ്ടിന്യൂയിങ് അക്കാദമിക് എജുക്കേഷന്‍ ആന്‍ഡ് സയന്റിഫിക് സ്റ്റഡീസ് (സിടിഡിഎസ്) എന്ന സ്ഥാപനത്തിന്റെ അഫിലിയേഷന് റദ്ദ് ചെയ്തതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. സ്ഥാപനം നടത്തുന്ന പ്രവര്‍ത്തനങ്ങളുമായോ മറ്റ് കോഴ്സുകളുമായോ യുവജനക്ഷേമ ബോര്‍ഡ് യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ബോര്‍ഡിന്റെ പേര് ദുരുപയോഗം ചെയ്തെന്ന പരാതി വാസ്തവമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: