കരുവാരകുണ്ട്: കിഴക്കേതല ടൗണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ലഹരി മാഫിയക്കെതിരെ പോലീസ് നടപടി ശക്തമാക്കി. കഴിഞ്ഞ ദിവസം കണ്ണത്തു വച്ച് മദ്യ വില്‍പ്പന നടത്തുന്നതിനിടെ കരുവാരകുണ്ട് എസ്ഐ ജിനേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരാളെ പിടികൂടി.
ഇയാളില്‍ നിന്ന് അഞ്ച് ലിറ്റര്‍ മദ്യവും കണ്ടെടുത്തു. ചെറു പൊതികളാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന രണ്ടുപേരും പോലീസ് പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ലഹരി വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരെ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. ടൗണ്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണം പോലീസ് ശക്തമാക്കിയതിനെ തുടര്‍ന്ന് ലഹരി മാഫിയ ഉള്‍നാടന്‍ പ്രദേശത്ത് തമ്പടിച്ചതായും പരാതിയുണ്ട്. പാന്തറ, കേരള, മാമ്പറ്റ, വീട്ടികുന്നു, ഭവനംപറമ്പ് എന്നിവിടങ്ങളിലാണ് ഇവര്‍ വിലസുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇവരുടെ പ്രധാന ഇരകള്‍. സ്കൂള്‍ വിദ്യാത്ഥികളില്‍ പലരും ലഹരിക്കടിമപ്പെടുന്നതായും സൂചന ലഭിച്ചതിനെ തുടര്‍ന്ന് മലയോരത്തെ സ്കൂളുകളില്‍ ലഹരി ഉപയോഗത്തെ തുടര്ന്നനുഭവപ്പെടുന്ന അപകടങ്ങളെ കുറിച്ച് വിദ്യാത്ഥികള്‍ക്ക് അധ്യാപകര്‍ ബോധവല്‍ക്കരണം നടത്തി വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: