മീനങ്ങാടി : കരണി ജനത വായനശാല ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് ദേവസ്യ നിര്‍മാണവും പി.ജെ. യദുകൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച സോഡാസര്‍ബത്ത് എന്ന ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചു. കാണികളുടെയും അണിയറ പ്രവര്‍ത്തകരുടേയും ഒപ്പം ഇരുന്നു കാഞ്ചന കൊറ്റങ്ങല്‍(കാഞ്ചനമാല) ചിത്രം കണ്ടു.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് പൗലോസ് ജോണ്‍സനാണ്. ക്യാമറാ അവിനാഷ് കൃഷ്ണ. കേരളത്തിലെ യുവ പ്രതിഭകള്‍ക്കായി ‘എക്സ്മീഡിയ’ കോഴിക്കോട് നടത്തിയ ഹ്വസ്വചിത്ര മേളയില്‍ പി.ജെ. യദുകൃഷ്ണയുടെ ‘അറിയാതെ പെയ്ത മഴയ്ക്ക്’ മികച്ച ഹൃസ്വചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കവിയത്രി വി.എസ്. നിഷയുടെ’ ഒരു വസന്ത കാലത്തിന്റെ ഓര്മക്ക്’ എന്ന കവിത സമാഹാരത്തിന്റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു കാഞ്ചനമാല.
ചടങ്ങില്‍ വി.എസ്.നിഷ, കാഞ്ചനമാല, യുവകവി വിഷ്ണുപ്രകാശ്, വായനശാല പ്രസിഡന്റ് നജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാര്, വാര്‍ഡ് മെമ്പര്‍മാര്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകരായ യദുകൃഷ്ണ, പി.വി. വിനീത്, പി.എം. മിഥുന്, ഒ.വി. സന്തോഷ്, ഒ.വി. നിതിന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: