തേഞ്ഞിപ്പലം: ചമ്പല്ക്കാടുകളില് കടന്നു ചെന്ന് കൊള്ളക്കാരുമായി സൗഹൃദം പുലര്‍ത്തി നിരവധി ക്ഷേത്രങ്ങള്‍ തിസാഹസികമായി പുനരുദ്ധാരണം ചെയ്ത പുരാവസ്തു ഗവേഷണ വിഭാഗം റീജണല്‍ ഡയര്ക്ടറായിരുന്ന കെ.കെ.മുഹമ്മദ് സനാതനധര്‍മ്മ പീഠം വേദിയിലെത്തി അനുഭവങ്ങള്‍ പങ്കുവെച്ചു.
കാലിക്കറ്റ് സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്തു. ധര്‍മ്മപീഠം വിസിറ്റിംഗ് പ്രൊഫസര്‍ സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു.
ഇസ്ലാം മതവിശ്വാസി്ക്ക് മക്കയും മദീനയും പോലെ അയോദ്ധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കള്‍ക്ക് പ്രിയപ്പെട്ടതും വിലപ്പെട്ടതുമാണെന്നും അത് അവര്‍ക്ക് വിട്ടുനല് കേണ്ടതാണെന്നും രാമക്ഷേത്രം പൊളിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പറഞ്ഞിട്ടുണ്ടെന്നും സദസ്സിന്റെ ചോദ്യത്തിനുത്തരമായി കെ.കെ. മുഹമ്മദ് പറഞ്ഞു. കോഓര്‍ഡിനേറ്റര്‍ സി.ശേഖരന് സ്വാഗതവും ശ്രീധരന് മാസ്റ്റര്‍ കൂത്തിരേഴി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: