കൊളംബോ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 117 റൺസിന് പുറത്ത്. തുടർന്ന് ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയ ഓസ്ട്രേലിയ മഴ കാരണം ആദ്യ ദിവസത്തെ കളി നേരത്തെ നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെടുത്തിട്ടുണ്ട്.
28 റൺസുമായി ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും 25 റൺസുമായി ഉസ്മാൻ ഖവാജയും ക്രീസിൽ. റണ്ണൊന്നുമെടുക്കാതെ വാർണറും മൂന്ന് റൺസെടുത്ത ബേൺസും പുറത്തായി. നുവാൻ പ്രദീപിനും ഹെറാത്തിനും വിക്കറ്റ്. എട്ട് വിക്കറ്റുകൾ കയ്യിലിരിക്കെ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 51 റൺസ് മാത്രം പിന്നിൽ.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ഓസീസ് ബൗളിങിനുമുന്നിൽ തകർന്നടിയുകയായിരുന്നു.
നാല് പേർ മാത്രം രണ്ടക്കം കടന്ന ലങ്കൻ ഇന്നിങ്സിൽ 24 റൺസെടുത്ത ധനഞ്ജയ ഡിസിൽവ ടോപ് സ്കോറർ. 20 റൺസെടുത്ത കുശൽ പെരേരയും 15 റൺസ് വീതം നേടിയ ചണ്ടിമലും ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസും രണ്ടക്കം കടന്ന മറ്റുള്ളവർ.
ഓസ്ട്രേലിയക്ക് വേണ്ടി നഥാൻ ലിയോൺ, ഹെയ്സൽവുഡ് എന്നിവർ മൂന്നും മിച്ചൽ സ്റ്റാർക്ക്, സ്റ്റീവ് ഒ കീഫെ രണ്ടും വിക്കറ്റുകൾ വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: