കൊല്ലങ്കോട്: എലവഞ്ചേരി പറശ്ശേരി തോണിപ്പാറയില്‍ ഉണ്ണിക്കുട്ടന്റെ സ്ഥലത്തില്‍ പൂള മരത്തില്‍ കണ്ട രാജവെമ്പാലയെ പിടികൂടി. ഇന്നലെ രാവിലെ 10 മണിയോടെയാണ് നാട്ടുകാര്‍ മരത്തില്‍ കയറുന്ന രാജവെമ്പാലയെ കണ്ടത്. വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും മരത്തിന്റെ മുകളിലേക്ക് പോയതോടെ പിടിക്കാനുള്ള ശ്രമം വിഫലമായി. തുര്‍ന്ന് മലമ്പുഴ സേനക്ക് പാര്‍ക്കില്‍ നിന്നു ബിനീഷ്, റാഫി ഫോറസ്റ്റര്‍ ഷാജഹാന് ഫ്ളയിംഗ് സ്ക്വാഡ് ഉണ്ണികൃഷ്ണന്, അരുണ്‍കുമാര്‍, കൊല്ലങ്കോട് എസ്.ഐ സഞ്ജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് മണിയോടെ പാമ്പിനെ പിടികൂടിയത്. 10 വയസ്സ് പ്രായവും 15 നീളവും 40 കിലോ ഭാരവും ഉള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ രാജവെമ്പാലയെ മലമ്പുഴ സ്നേക്ക് പാര്‍ക്കിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: