അഗളി: യൂത്ത് ഫോര്‍ സേവയുടെ തൃശൂര്‍ മഹാനഗര്‍ സമിതിയംഗങ്ങള്‍ അട്ടപ്പാടിയിലെ വിവിധ ഊരുകളും ആരോഗ്യവിദ്യഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. അട്ടപ്പാടിയുടെ സാംസ്കാരിക പൈതൃകത്തേക്കുറിച്ച് പഠിക്കുവാനായി വെച്ചപ്പതി, നല്ലശിങ്ക തുടങ്ങിയ ഊരുകളില്‍ സമയം ചിലവഴിച്ച അംഗങ്ങള്‍ , വൈകുന്നേരത്തോട് കൂടി യാത്ര പറഞ്ഞ് മടങ്ങി.
ആദിവാസി ഗോത്രവിഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പാവപ്പെട്ടവര്‍ക്കായി നിസ്തുല സേവനം ചെയ്യുന്ന സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് സന്ദര്‍ശിച്ച അംഗങ്ങള്‍ ,ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.നാരായണനുമായി , അട്ടപ്പാടിയിലെ ആരോഗ്യവിദ്യഭ്യാസ മേഖലകളിലെ പ്രശ്നങ്ങളേക്കുറിച്ച് സുദീര്‍ഘമായ ചര്‍ച്ച നടത്തുകയും സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. കൂടാതെ, സേവാ ഭാരതിയുടെ കീഴിലുള്ള നെല്ലിപ്പതി ഗിരിധര്‍ ബാലസദനത്തിനായി വിദ്യാനിധി സമര്‍പ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: