ആനക്കര: നീലിയാട് റോഡിലൂടെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരാതിക്ക് കാതോര്‍ക്കാനും ആളില്ല.തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പോട്ടൂര്മുതല് നീലിയാട്വരെയുള്ള ഈ റോഡിന്റെ ഭാഗം പണിതുടങ്ങിയിരുന്നു. എന്നാല്‍, പണി വിവാദമായതോടെ തടസ്സപ്പെട്ടു. ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല. ഈഭാഗം മലപ്പുറംജില്ലയിലാണ്.
പാലക്കാട് ജില്ലയിലുള്ള ഭാഗത്തിന്റെ ടെണ്ടര്‍നടപടി ആയെന്ന് തിരഞ്ഞെടുപ്പുകാലത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഇവിടെ പണി തുടങ്ങിയിട്ടില്ല. റോഡുനിറയെ കുഴികളാണ് എന്നതാണ് പ്രധാനപ്രശ്നം. റോഡിന്റെ വശത്ത് മെറ്റലും.
പരാതിയായതോടെ കാല്‍നടക്കാര്‍ക്കുപോലും നടക്കാനാകാത്ത അവസ്ഥയുമായി. വെള്ളം നിറയുമ്പോള്‍ പരിചയമില്ലാത്ത വാഹനയാത്രക്കാര്‍ കുഴികളില്‍ വീഴുന്നതും പരിക്കുപറ്റുന്നതും പതിവുസംഭവമാണ്.
ഈ റൂട്ടിലൂടെ ഓടുന്ന ബസ്സുകള്‍ ഓട്ടംനിര്ത്താനുള്ള തീരുമാനമെടുത്തെങ്കിലും നാട്ടുകാരുടെ അഭ്യര്‍ഥനമാനിച്ച് ഓട്ടം തുടരുന്നുണ്ട്. പൊന്നാനിപാലക്കാട് റോഡിനെ തൃശ്ശൂര്കോഴിക്കോട് റോഡിലേക്കെത്തിക്കുന്ന എളുപ്പവഴികൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: