കൊല്ലങ്കോട്: ചിറ്റൂര്‍ ഗവ. കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിലെ 39, 75 യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ പട്ടഞ്ചേരി പഞ്ചായത്തില്‍ വയറിളക്ക രോഗബാധ ഉണ്ടായ കടുചിറയിലെത്തി പോഷകാഹാര കിറ്റ് വിതരണം നടത്തി. പരിസര സംരക്ഷണ ബോധവല്‍ക്കരണവും നടത്തി.
ജില്ലാ കളക്റ്ററുടെ യോഗത്തില്‍ കടുചിറക്കാര് ആവശ്യപ്പെട്ട സൗജന്യ റേഷന്‍ നടപ്പിലാകാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്കിയ അഞ്ച് കിലോ അരിയും ഒരു പാക്കറ് പയറും വിതരണം കടുചിറക്കാര്‍ക്ക് വലിയ ആശ്വാസമായി. ഉദ്ദേശം 25000 രൂപ വില വരുന്ന ഭക്ഷ്യ വസ്തുക്കളാണ് കിറ്റുകളിലാക്കിയത്. ഇവിടുത്തുകാരുടെ സാമൂഹിക സാമ്പത്തിക പരാധീനതയെക്കുറിച് കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയും, ദൃശ്യ-പത്ര മാധ്യമങ്ങളിലൂടെയും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഇവിടെയെത്തിയത്.
പ്രദേശത്തെ പാവപ്പെട്ട ഏകദേശം എല്ലാ വീട്ടുകാര്‍ക്കും, രോഗ ബാധിതരായ മറ്റെല്ലാ വീട്ടുകാര്‍ക്കും കിറ്റ് എത്തിക്കാന്‍ സാധിച്ചതായി എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ കെ.പ്രദീഷ്, സി.ജയന്തി, കോമേഴ്സ് ഡിപ്പാര്‍ട്ടമെന്റ് മേധാവി എം.പി.ലക്ഷ്മണന് എന്നിവര്‍ പറഞ്ഞു. കോളേജിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തമാണ് ഇത്രയും പേരെ സഹായിക്കാനായതെന്നും അവര്‍ അറിയിച്ചു. പ്രോഗ്രസ്സിവ് യൂത്ത് സെന്റര്‍ ചിറ്റൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ബി ജ്യോതിഷ് കുമാര്‍, ജീവിത നൈപുണ്യ പരിശീലകന് എസ്. ഗുരുവായൂരപ്പന് എന്നിവര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്കി.
എന്‍എസ്എസ് മുന്‍ പ്രോഗ്രാം ഓഫീസര്‍ ജി.രാധാകൃഷ്ണന്, യൂണിറ്റ് ജനറല്‍ സെക്രട്ടറി മാരായ നജ്മ, ഷിബിന എന്നിവര്‍ വീടുകളിലെത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി പട്ടഞ്ചേരി കടുചിറക്കാര്‍ക്ക്
ആശ്വാസമായി വിദ്യാര്‍ത്ഥികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: