പല്ലശ്ശന: പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തോട്ടേങ്കരക്കളം ലക്ഷം വീട് കോളനിക്ക് സമീപം പല്ലശ്ശന ഒഴിവുപാറയിലെ ഒരു സ്വകാര്യ മോഡേണ്‍ റൈസ് മില്ലിലെ ദ്രാവക മാലിന്യം മിനിലോറിയില്‍ കടത്തിക്കൊണ്ടുവന്ന് വന്‍ തോതില്‍ മീല്‍ ഉടമയുടെ ഉടമസ്ഥതയിലുളള ഒരു ഏക്കറില്‍ അധികം വരുന്ന സ്ഥലത്ത് ചെറിയ കുഴികളിലായി നിക്ഷേപിക്കുകയാണ്. ഈ മാലിന്യം കുഴികളില്‍ നിറഞ്ഞ് കൂത്താടികള്‍, കൊതുകുകള്‍, പുഴുക്കള്‍ എന്നിവ പെരുകുകയും ദുര്‍ഗന്ധം പരക്കുകയുമാണ്. രാത്രി കാലങ്ങളില്‍ പന്നികള്‍ കൂട്ടമായി എത്തി ഈ ദ്രാവകം മാലിന്യത്തില്‍ കുത്തിയിളക്കി മറിക്കുകയാണ്. കോളറ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പകരും എന്ന ആശങ്കയുളളതിനാല്‍ അടിയന്തിരമായി ഇടപെട്ട് ഈ ദ്രാവക മാലിന്യ നിക്ഷേപം നിര്‍ത്തി ആരോഗ്യപ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കുവാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തോട്ടേങ്കരക്കുളം ലക്ഷം വീട് കോളനി നിവാസികള്‍ പല്ലശ്ശന പ്രാഥമികാരോഗ്യകേന്ദ്രം ഇന്‍സ്പെക്ടര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: