ഭാരതത്തില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്കുള്ള ആദ്യ കുടിയേറ്റം പതിനേഴാം നൂറ്റാണ്ടിലായിരുന്നു. അന്ന് അടിമകളായി എത്തിയ ഭാരതീയര്‍ അവിടത്തെ ജനതയില്‍ ഇഴുകിേച്ചര്ന്നു. പിന്നീട് 1860 നും, 1910 നും ഇടയ്ക്കാണ് കാര്യമായ കുടിയേറ്റം നടന്നത്. അക്കാലത്തു ഒന്നരലക്ഷം ഭാരതീയര്‍ ദക്ഷിണ ആഫ്രിക്കയില്‍ കരാര്‍ ജോലിക്കാരായി എത്തി. അതില്‍ അറുപതു ശതമാനം തമിഴരും, തെലുങ്കരും ആയിരുന്നു.
ബാക്കി ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും. ഇവര്‍ തമ്മില്‍ സഹകരണം വിരളമായിരുന്നു. ജാതി വ്യവസ്ഥ പ്രബലമായിരുന്ന അന്ന്, കപ്പലില്‍ ഒരുമിച്ചു യാത്ര ചെയ്യേണ്ടി വന്നതും, പിന്നീട് ക്യാമ്പുകളില്‍ ഒരുമിച്ചു താമസിക്കേണ്ടി വന്നതും അവര്‍ക്കു വലിയ വിഷമമായിരുന്നു. സവര്‍ണരും, അവര്‍ണരും എല്ലാം ഒരുമിച്ചായിരുന്നു കാര്‍ഷിക വേലക്കായി എത്തിയത്.
ഇക്കൂട്ടത്തില്‍ മുപ്പതിനായിരത്തോളം ഗുജറാത്തികളും ഉണ്ടായിരുന്നു, അധികവും മുസ്ലിങ്ങള്‍. ഇവര്‍ കച്ചവടക്കാരും ബിസിനസ്സുകാരും ആയിരുന്നു. സ്വന്തം ടിക്കറ്റുവാങ്ങി വേറെ വഴിവന്നതിനാല് ഇവരെ ‘യാത്രക്കാര്‍’ എന്നാണ് വിളിച്ചിരുന്നത്. വെള്ളക്കാര്‍ അവരെ ‘അറബികള്‍’ എന്നു തെറ്റിവിളിച്ചിരുന്നു. ഇവര്‍ ബാക്കി ഭാരതീയരുമായി ഇടപഴകുമായിരുന്നില്ല. പക്ഷെ അവര്‍ ദക്ഷിണാഫ്രിക്കയിലും, ഗുജറാത്തിലും, സ്കൂളുകളും, ആശുപത്രികളും സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തു. വെള്ളക്കാര്‍ അവര്‍ക്കെതിരായും വിവേചനം കാണിച്ചിരുന്നു. വാണിജ്യത്തില്‍ മിടുക്കന്മാരായിരുന്ന അവരെ വെള്ളക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല.
ഭാരതീയ വ്യവസായിയായ ദാദാ അബ്ദുള്ളക്ക് നിയമസഹായം നല്‍കാനായി ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ 1893നാണ് എത്തിയത്. പിന്നീട് വര്‍ണ്ണ വിവേചനത്തിനെതിരായി അദ്ദേഹം നടത്തിയ സമരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. പക്ഷെ ഗാന്ധിജിയും ഭാരതീയര്‍ കറുത്തവര്‍ക്കും മേലെയാണോ എന്നു വിചാരിച്ചിരുന്നിരിക്കാം. കാരണം, ഭാരതീയര്ക്കുമാത്രമായി ബ്രിട്ടീഷ് പൗരത്വം വേണമെന്ന് ഗാന്ധിജി വാദിച്ചു.
ബ്രിട്ടീഷ് നയങ്ങള്‍ക്ക് ഭാരതം നല്‍കിയിരുന്ന പിന്തുണക്കു പകരമായിരുന്നു ഇത്. പക്ഷെ വെള്ളക്കാര്‍ അതുകേട്ടില്ല. ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ക്ക് ഈ നിലപാട് സ്വീകാര്യമായില്ല. ഭാരതത്തില്‍നിന്നും സര്‍ക്കാരിന്റെ ഏജന്റ് ആയി വന്ന ശ്രീനിവാസ ശാസ്ത്രി, ഭാരതീയര്‍ കറുത്തവരുടെ കൂടെ നില്‍ക്കരുതെന്നും അഭിപ്രായപ്പെട്ടിരുന്നു. ജാതി വിവേചനം ആഴത്തിലോടിയ ഭാരതീയരില്‍ നിന്നും അതു തുടച്ചുമാറ്റാന്‍ എത്ര പ്രയാസമാണെന്ന് ഈ നിലപാടുകള്‍ വ്യക്തമാക്കി. വളരെ പിന്നീട് ഴവലേേീ മരേഎന്ന വിവേചന നിയമത്തിനെതിരെ ശക്തമായി ഭാരതീയര്‍ സമരം തുടങ്ങിയപ്പോഴാണ് നെല്‍സണ്‍ മണ്ടേലക്ക് ഭാരതീയരെകുറിച്ചു കൂടുതല്‍ മതിപ്പുതോന്നിയത്.
മണ്ടേലയും ഗാന്ധിയന്‍ ചിന്തയും
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഗാന്ധിയന്‍ ചിന്തകള്‍ അഗാധമായ സ്വാധീനം ചെലുത്തിയിരുന്ന. പക്ഷെ, നിവൃത്തി കേടുകൊണ്ടാണ് ചിലപ്പോഴൊക്കെ താന്‍ അഹിംസാവാദിയായതെന്നു, മണ്ടേല ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സൈനിക വിങ് ആയ എംകെ സംഘടിപ്പിക്കാനുള്ള ചുമതല മണ്ടേലയ്ക്കായിരുന്നു.
രണ്ടു മലയാളികളും ഒരു ഗുജറാത്തി വനിതയും
ദക്ഷിണാഫ്രിക്കയുടെ പുതിയ ചരിത്രത്തില്‍ കാര്യമായ ഭാഗം വഹിച്ച രണ്ടുമലയാളികള്‍ ഉണ്ടായിരുന്നു. ഇതിലൊരാളായ ബില്ലിനായര്‍ അന്നത്തെ അറിയപ്പെടുന്ന തൊഴിലാളി നേതാവായിരുന്നു. പഴയ കൊച്ചി സംസ്ഥാനത്തു നിന്നും വന്ന കൃഷ്ണന് നായരുടെയും പാര്‍വ്വതിയുടെയും മകനായിരുന്നു ബില്ലി. ഒരു കാര്‍ഗോ കമ്പനിയിലെ ചെറിയ ജോലിക്കാരനായിരുന്ന അച്ഛന്, ബില്ലിക്കു വലിയ വിദ്യാഭ്യാസം കൊടുക്കാന്‍ കഴിഞ്ഞില്ല. ദര്‍ബാനിലെ ML technical സ്കൂളില്‍ ബില്ലി കുറച്ചുനാള്‍ പഠിച്ചതായിട്ടും ഡിപ്ലോമ നേടിയതായിട്ടും കാണുന്നു. പിന്നീട് അക്കൗണ്ടന്റ് ആയും മറ്റും പല കമ്പനികളില്‍ അദ്ദേഹം ജോലിചെയ്തു. പലയിടത്തും യൂണിയന് പ്രവര്‍ത്തനത്താല്‍ പുറത്താക്കുകയും ചെയ്തു.
അതിനിടെ അദ്ദേഹം എല്‍സി എന്ന പെണ്‍കുട്ടിയെ കല്യാണം കഴിച്ചു. അവരുടെ ഒരേയൊരു മകള്‍ സരോ നായര്‍ ഇപ്പോള്‍ യുകെയിലാണ്. കല്യാണം കഴിഞ്ഞു മൂന്നുകൊല്ലം ആയപ്പോഴേക്കും സ്വാതന്ത്ര്യസമരത്തില്‍ ഭാരതകാര്യവകുപ്പിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു ബില്ലിയെ കുപ്രസിദ്ധമായ റോബ്ബന്‍ ദ്വീപിലെ ജയിലിലടച്ചു. അന്ന് മണ്ടേലയേയും തടവിലാക്കപ്പെട്ട ബിബ്ലോക്കില് തന്നെയാണ് ബില്ലിയും എത്തിയത്.
ബില്ലിയും മണ്ടേലയും വളരെവര്‍ഷങ്ങള്‍ അവിടെ ഒരുമിച്ചുണ്ടായിരുന്നതായി മണ്ടേല തന്റെ ആത്മകഥയില്‍ പറയുന്നു. ജയിലില്‍ െെപ്രവറ്റ് ആയി പഠിക്കാന്‍ സൗകര്യമുണ്ടായിരുന്നതിനാല് ‘യൂണിവേഴ്സിറ്റി’ എന്ന ഇരട്ടപ്പേര്, മണ്ടേലയും കൂട്ടരും ജയിലിനു നല്കി. ബില്ലി ജയിലില്‍ വച്ചു രണ്ടുബിരുദങ്ങള്‍ നേടിയതായി, മണ്ടേല രേഖപ്പെടുത്തിയിട്ടുണ്ട്. ബില്ലിയുടെ കാര്യം തന്റെ ആത്മകഥയില്‍ മൂന്നിടത്തു മണ്ടേല പറയുന്നുമുണ്ട്.
ബില്ലി ജയിലില്‍ കിടന്നപ്പോള്‍, ഭാര്യ എല്‍സി അതീവ കഷ്ടത്തിലായിരുന്നു. ബില്ലി ജയിലില്‍ നിന്നിറങ്ങിയിട്ടും അവരുടെകൂടെ സമയം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് രണ്ടുതവണ ANC പിന്തുണയോടെ സ്വതന്ത്ര ദക്ഷിണാഫ്രിക്കയുടെ പാര്‍ലമെന്റ് അംഗമായപ്പോള്‍ ആണ് അവര്‍ക്കു ഒരു കുടുംബ ജീവിതം ഉണ്ടായത്. 2007 ല്‍ ഭാരതം അദ്ദേഹത്തെ പ്രവാസി ഭാരതീയ സമ്മാന്‍ അംഗീകാരം നല്കി ആദരിച്ചു. വേറെ ചില പുരസ്കാരങ്ങളും ഗാന്ധി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു. 2008 ല്‍ അദ്ദേഹം മരിച്ചു.
എം. എല്‍. സുല്‍ത്താന്‍
ബില്ലി പഠിച്ച കോളേജ് തുടങ്ങിയത് മറ്റൊരു മലയാളി ആയിരുന്നു. കൊല്ലത്തു നിന്നുള്ള ഹാജി മുലാഖ് മുഹമ്മദ് ലാപാ സുല്‍ത്താന്‍ ജോലി തേടി സിലോണില്‍ പോകാനിറങ്ങി. പക്ഷെ കപ്പല്‍ കേടായതിനാല്‍, കരാര്‍ തൊഴിലാളിയായി ദര്‍ബാനില്‍ എത്തി. അവിടെ കൂലിയായിട്ടും, മറ്റു ചെറിയജോലികള്‍ ചെയ്തും കഴിഞ്ഞു. കരാര്‍ തൊഴിലാളികള്‍ക്ക് അഞ്ചുവര്‍ഷം പരാതി കൂടാതെ ജോലിചെയ്താല്‍ കരാറില്‍ നിന്നും വിടുതല്‍ കിട്ടുമായിരുന്നു.
അങ്ങനെ സുല്‍ത്താന്‍ പലയിടത്തും ജോലിചെയ്തു, പിന്നെ ദര്ബാനില്തന്നെ തിരികെവന്നു കൃഷിയും, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും തുടങ്ങി. ഭാഗ്യമെന്നുപറയട്ടെ, അതില്‍ അദ്ദേഹം വിജയംകണ്ടു. അന്ന് ഭാരതീയര്‍ക്ക് പഠിക്കാന്‍ കോളേജുകള്‍ ഇല്ലായിരുന്നു. ആ അവസ്ഥ മാറ്റാന്‍ അദ്ദേഹം എംഎല് ടെക്നിക്കല്‍ കോളേജ്തുടങ്ങി. അതുവളര്‍ന്നു വലുതായി ഇന്നത്തെ ദര്‍ബന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആയി. അതിന്റെ ഇന്നത്തെ കൗണ്‍സില്‍ പ്രസിഡന്റ് ഭാരത വംശജനായ ജയറാം റെഡ്ഡിയാണ്.പല ഡിപ്പാര്‍ട്മെന്റ് തലവന്മാരും ഭാരതീയര്‍തന്നെ. ഭാരതത്തിനും അഭിമാനിക്കാവുന്ന ഒരു സ്ഥാപനമായി ഈ യൂണിവേഴ്സിറ്റി നിലനില്ക്കുന്നു. സുല്‍ത്താന്‍ കല്യാണം കഴിച്ചത് മറിയം ബീവിയെ ആയിരുന്നു. അവരില്‍ പത്തു കുട്ടികളും ഉണ്ടായി.
ആമിന കച്ചലിയ
തന്റെ ആത്മകഥയെഴുതുന്നവരെ അധികം അറിയപ്പെടാത്ത, പക്ഷെ നിറപ്പകിട്ടാര്‍ന്ന, ഒരുവ്യക്തിത്വത്തിന്റെ ഉടമയായിരു ആമിന. ആമിനയുടെ അച്ഛന് ഗാന്ധിജിയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു. എഎന്സിയുമായും സൗത്ത് ആഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ആമിന ബന്ധപ്പെട്ടിരുന്നു. ദര്‍ബന്‍ ഇന്ത്യന്‍ ഗേള്‍സ് സ്കൂളില്‍ പഠിച്ചശേഷം ഭാരതത്തില്‍ വന്ന് പഠിക്കാന്‍ ശ്രമിക്കുമ്പോഴാണ് പില്ക്കാലത്ത് അവരുടെ ഭര്‍ത്താവായ യുസുഫ് കച്ചലിയയെ പരിചയപ്പെടുന്നത്.
ദക്ഷിണാഫ്രിക്കന്‍ ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ നേതാവായിരുന്ന അദ്ദേഹം മണ്ടേലയുടെ അടുത്ത സുഹൃത്തായിരുന്നു. അങ്ങനെയാണ് ആമിന മണ്ടേലയുമായി പരിചയപ്പെടുന്നത്. അവര്‍ പെട്ടെന്നുതന്നെ അടുത്ത സുഹൃത്തുക്കളായി. പക്ഷെ മണ്ടേലയുടെ മനസ്സില്‍ ആമിനയോട് ഒരുപ്രണയം തോന്നിയത് ആരും അറിഞ്ഞില്ല. 1995ല്‍ യുസുഫ് മരിച്ചു. അതിനുശേഷം ഒരുദിവസം മണ്ടേല ആമിനയെ കാണാന്‍ചെന്നു. ആ സമയം അദ്ദേഹം വിന്നിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.
തന്റെ’When hope and history rhyme’ എന്ന ആത്മകഥയില്‍, ആമിനയുടെതന്നെ വാക്കുകള്കേള്ക്കൂ…
‘അദ്ദേഹം എന്നെ രണ്ടുപേര്‍ക്കിരിക്കാവുന്ന ബെഞ്ചില്‍ ഇരുത്തി തീക്ഷ്ണമായി ചുംബിച്ചു. എന്റെ മുടിയിലൂടെ വിരലുകളോടിച്ചു അനുരാഗമുഗ്ദ്ധനായി പറഞ്ഞു ‘നീയെത്ര സുന്ദരിയാണ്. അതുനീ അറിയുന്നുവോ. നിന്റെ പ്രസരിപ്പും, ചെറുപ്പവും എന്നെ എത്ര ആകര്‍ഷിക്കുന്നു’.
ഞാന്‍ പറഞ്ഞു: ‘ഞാന്‍ ചെറുപ്പമല്ല’.
മണ്ടേല അതിനു മറുപടിയായി, നേരത്തെ പറഞ്ഞതെല്ലാം അങ്ങിനെ തന്നെ. വയസ്സി എന്നുമാത്രം മാറ്റിപറഞ്ഞു.
ഞാന്‍ വീണ്ടും പറഞ്ഞു: ‘ഞാന്‍ വയസ്സിയുമല്ല’.
ഗ്രേസമാക്കലുമായി മൂന്നാം വിവാഹം കഴിഞ്ഞതിനുശേഷം, ഒരിക്കല്‍കൂടെ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. എന്നോടുള്ള പ്രണയം വ്യക്തമായി പ്രഖ്യാപിച്ചു. പക്ഷെ എനിക്കു അദ്ദേഹവുമായി, എന്റെ ഭര്‍ത്താവ് യുസുഫുമായുള്ള തരംഅടുപ്പം തോന്നിയില്ല.
ഒരു പക്ഷെ മാക്കലുമായുള്ള വിവാഹമായിരിക്കാം കാരണം. അതു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം വിവശനായി. ഞാന്‍ ഉണ്ടാക്കിയ ക്രേഫിഷ് കറി കഴിക്കാതെ മണ്ടേല ഇറങ്ങി.
അതിനുശേഷം ഒരുദിവസം അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയി. വീണ്ടും, മണ്ടേല പ്രണയം നിറഞ്ഞ കുറെ കുറിപ്പുകള്‍ എഴുതിത്തന്നു. തീകൊണ്ടാണ് നമ്മള് കളിക്കുന്നത് എന്നു പറഞ്ഞു ഞാന്‍ അവ കീറിക്കളയാന്‍ നോക്കി.
എന്നാല്‍ താന്‍ പിന്നീട് അതുനശിപ്പിച്ചുകൊള്ളാം എന്നദ്ദേഹം എനിക്കു ഉറപ്പുനല്‍കുകയാണ് ചെയ്തത്”.
ഒരു പക്ഷെ മണ്ടേലയുടെ പ്രണയത്തിനു ആമിന സമ്മതം മൂളിയിരുന്നെങ്കില്‍, ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിത ഒരു ഭാരത വംശജ ആകുമായിരുന്നു.
ഇപ്പോഴത്തെ അവസ്ഥ
ഭാരത വംശജരില്‍ 1910 ല്‍ 85 ശതമാനം ഹിന്ദുക്കളായിരുന്നു. പക്ഷെ ഇന്ന് 50 ശതമാനത്തില്‍ താഴെയാണ്. വലിയ തോതില്‍ ക്രിസ്ത്യാനികള്‍ (അധികവും പെന്തക്കോസ്തുകാര്‍) അവിടെ മതപരിവര്‍ത്തനം നടത്തുന്നു. (അവലംബം: The Encyclopedia of Indian Disapora, Oxford 2007). തല്‍ഫലമായി 1996 ല്‍ 18 ശതമാനമായിരുന്ന ക്രിസ്ത്യാനികള്‍ 2001 ല്‍ 24 ശതമാനമായി. മുസ്ലിങ്ങള്‍ അതേപോലെ തുടരുന്നു.പക്ഷെ വേഷത്തിലും, ഭക്ഷണത്തിലും, സൗദിസ്വാധീനം കൂടുതല്‍ കൂടുതല്‍ പ്രകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: