കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാല നിര്മാണത്തില അനിശ്ചിതത്വം നീങ്ങി. പാലം കടന്നു പോകുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ക്ക് പൊതുമരാമത്ത് കെട്ടിടവിഭാഗം വില നിര്‍ണയിച്ചു തുടങ്ങി. സ്ഥലത്തിന്റെ വില നിര്‍ണയത്തിനായി ഉദ്യോഗസ്ഥര്‍ ഇന്നലെയും സ്ഥലം സന്ദര്‍ശിച്ചു. 2003 ലാണ് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് തുടക്കമിട്ടത്. വര്‍ഷങ്ങള്‍ നീണ്ടുപോയെങ്കിലും പാലം കടലാസിലൊതുങ്ങുകയായിരുന്നു. പാലം കടന്നു പോകുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ ഉടമകളും സ്ഥല ഉടമകളും മറ്റും നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് പാലം പണി അനിശ്ചിതത്വത്തിലായത്. കേസുകളില്‍ തീര്‍പ്പായതോടെ പാലം കടന്നുപോകുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെ വില നിര്‍ണയവും സ്ഥലത്തിന്റെ വില നിര്‍ണയവും വേഗതയിലായി. ആഗസ്റ്റ് മാസത്തോടെ മേല്‍പ്പാലത്തിന്റെ തറക്കല്ലിടല്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
സ്ഥലവില നിര്‍ണയത്തിനായി ലാന്റ് അസൈന്മെന്റ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ജയലക്ഷ്മി ഇന്നലെ കാഞ്ഞങ്ങാട്ടെത്തി. ആദ്യഘട്ടത്തില്‍ കെട്ടിടവിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലാന്റ് അസൈന്മെന്റ് റിപ്പോ ര്‍ട്ടും ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഇതിന് ശേഷമാണ് നിര്‍മാണ നടപടികള്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: