ആന്റിഗ്വ: ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രവിചന്ദ്രന്‍ അശ്വിനും വെസ്റ്റ് ഇന്‍ഡീസ് ബോളര്‍മാരെ നിരാശരാക്കി തകര്‍ത്തടിച്ചതോടെ ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 566 റണ്‍സിന് ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തു. കോഹ്ലിയുടെ ആദ്യ ഡബിള്സെഞ്ച്വറിയുടെയും രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ച്വറിയും ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നല്കി. ടെസ്റ്റില്‍ കോഹ്ലിയുടെ ആദ്യ ഇരട്ട സെഞ്ച്വറിയാണിത്. 281 പന്തില്‍ 24 ഫോറുകള്‍ അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. വിദേശമണ്ണില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും ഇതോടെ കോഹ്ലി സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ്തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ ഓപ്പണർ മുരളി വിജയിന് കഴിഞ്ഞില്ല. സ്കോർ 14 റൺസായപ്പോൾ 7 റൺസെടുത്ത മുരളിയെ ഗബ്രിയേലിന്റെ പന്തിൽ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് പിടികൂടി. പിന്നീട് രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരക്കൊപ്പം ചേർന്ന് ധവാൻ ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും സ്കോർ 74-ൽ എത്തിയപ്പോൾ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
16 റൺസെടുത്ത പൂജാരയെ ബിഷുവിന്റെ പന്തിൽ ബ്രാത്ത്വെയ്റ്റ് പിടികൂടി. പിന്നീടാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയ കൂട്ടുകെട്ട് പിറന്നത്. ധവാന് മികച്ച പിന്തുണയുമായി നായകൻ കളിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ സ്കോർ 179-ൽ എത്തിയപ്പോൾ 84 റൺസെടുത്ത ശിഖർ ധവാനെ ബിഷു വിക്കറ്റിന് മുന്നിൽ കുടുക്കി. ധവാന് പകരം ക്രീസിലെത്തിയ അജിൻക്യ രഹാനെ കോഹ്ലിക്ക് തരക്കേടില്ലാത്ത പിന്തുണ നൽകി. സ്കോർ 236-ൽ എത്തിയപ്പോൾ ഈ കൂട്ടുകെട്ട് പിരിഞ്ഞു.
22 റൺസെടുത്ത രഹാനെയെ ബിഷു ബ്രാവോയുടെ കൈകളിലെത്തിച്ചു. തുടർന്ന് അശ്വിനുമായി ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ കളി അവസാനിപ്പിക്കാൻ കോഹ്ലിക്ക് കഴിഞ്ഞു. ഇതിനിടെ കോഹ്ലി സെഞ്ചുറിയും പൂർത്തിയാക്കി. 134 പന്തിൽ നിന്ന് 14 ബൗണ്ടറികളോടെയാണ് ഇന്ത്യൻ നായകൻ ശതകം തികച്ചത്. ഒപ്പം ക്യാപ്റ്റനായി വിൻഡീസ് മണ്ണിൽ കളിക്കാനിറങ്ങിയ ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടുന്ന താരമെന്ന ബഹുമതിയും ഇനി കോഹ്ലിക്ക് സ്വന്തം.
ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ എട്ടാമത്തെ ക്യാപ്റ്റനും മൂന്നാമത്തെ ഏഷ്യക്കാരനുമാണ് കോഹ്ലി. റിക്കി പോണ്ടിങ്, ഹബീബുൾ ബാഷർ, അലൻ ലാംപ്, സ്റ്റീഫൻ ഫ്ളെമിങ്, മഹേല ജയവർദ്ധനെ, ആൻഡി ഫഌവർ, ബെവൻ കോങ്ടോൻ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. കൂടാതെ വിദേശരാജ്യങ്ങളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡിനൊപ്പമെത്താനും കോഹ്ലിക്കായി.
വിദേശത്ത് കോഹ്ലിയുടെ അഞ്ചാം സെഞ്ചുറിയാണിത്. മുഹമ്മദ് അസ്ഹറുദ്ദീനാണ് മുൻപ് അഞ്ച് സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ. എന്നാൽ അസ്ഹറുദ്ദീന് 27 ടെസ്റ്റുകൾ വേണ്ടിവന്നപ്പോൾ കോഹ്ലി ഏഴാം ടെസ്റ്റിലാണ് നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട കോഹ്ലി വിദേശമണ്ണിൽ 2000 റൺസും പൂർത്തിയാക്കി.
42 ടെസ്റ്റുകളിൽനിന്ന് 12 സെഞ്ചുറികളുൾപ്പെടെ 3137 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ഇന്ത്യൻ മണ്ണിൽ 17 ടെസ്റ്റ് കളിച്ച കോഹ്ലി 1059 റൺസാണ് നേടിയത്. വിദേശത്താകട്ടെ 25 ടെസ്റ്റുകളിൽനിന്ന് 2078 റൺസും.
ക്യാപ്റ്റനെന്ന നിലയിൽ മറ്റൊരു നേട്ടവും കോഹ്ലി സ്വന്തമാക്കി 18 ഇന്നിങ്സുകളിൽ നിന്നായിരുന്നു നേട്ടം. 14 ഇന്നിങ്സുകളിൽ നിന്ന് 1000 റൺസ് തികച്ച ഗാവസ്കർ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: