മാഞ്ചസ്റ്റർ: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെയും (101നോട്ടൗട്ട്) അർദ്ധസെഞ്ചുറി നേടിയ ജോ റൂട്ടിന്റെയും (പുറത്താകാതെ 75) കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് കെട്ടിപ്പടുത്തത്. ആദ്യ ദിനം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എന്ന കരുത്തുറ്റ നിലയിലാണ് ആതിഥേയർ.
സ്കോർ 25-ൽ എത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ അലിസ്റ്റർ കുക്കും ജോ റൂട്ടും ചേർന്നാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആഡം ഹെയ്ൽസാണ് പുറത്തായത്. 10 റൺസെടുത്ത ഹെയ്ൽസിനെ മുഹമ്മദ് ആമിർ ബൗൾഡാക്കി. അപരാജിതമായ രണ്ടാം വിക്കറ്റിൽ കുക്കും ഹെയ്ൽസും ചേർന്ന് 172 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്ക് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: