ഇരിങ്ങാലക്കുട: രാസവളത്തിന്റെ ദൂഷ്യ ഫലത്തില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രചാരണവുമായി കോളേജ് വിദ്യാര്‍ത്ഥികള്‍.ഇരിങ്ങാലക്കുട സെന്റ് ജോസഫസ് കോളേജിലെ മാധ്യമ വിദ്യാര്‍ത്ഥികളുടെ പബ്ലിക് റിലേഷന്‍ കാമ്പെയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലും മറ്റും പച്ചക്കറിത്തൈ നട്ടുകൊണ്ടായിരുന്നു പരിപാടിക്ക് തുടക്കം കുറിച്ചത്.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.ക്രിസ്റ്റി കാമ്പെയിന് ഉദ്ഘാടനം ചെയ്തു.ജേണലിസം വിഭാഗം മേധാവി ജെ അമിത പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്തുമാസികയായ ‘ജീവസ്സി’ന്റെ പ്രകാശനവും പ്രിന്‍സിപ്പല്‍ നിര്‍വ്വഹിച്ചു.സീറോബജറ്റ് കൃഷിയെക്കുറിച്ച് പ്രൊഫ. പി.ജെ.തോമസ് ക്ലാസെടുത്തു.പ്രചാരണത്തിന്റെ ഭാഗമായി കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രദര്‍ശനവും കോളേജില്‍ സംഘടിപ്പിച്ചു. കൂടാതെ എസ്എന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എല്‍പി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ജൈവകൃഷിയുടെ ആവശ്യകതയും അത് വീട്ടില്‍ ചെയ്യുന്ന കൃഷിരീതികളും എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയും വിത്ത് വിതരണം നടത്തുകയും ചെയ്തു.
മാധ്യമ വിദ്യാര്‍ത്ഥികളായ കാര്‍ത്തിക വിശ്വംഭരന്,സാന്ദ്ര ഫ്രാന്‍സിസ്,സ്റ്റാര്‍ജി ജോണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: