തൃശൂര്‍: ബിഎംഎസ് സ്ഥാപന ദിനാഘോഷം 23ന് ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആയിരം കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. കോര്പ്പറേഷന്, നഗരസഭ, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സമ്മേളനവും മേഖലാകേന്ദ്രങ്ങളില്‍ സേവനപ്രവര്‍ത്തനവും നടത്തും. ‘സമൂഹനന്മക്കായി തൊഴിലാളി ശക്തി’ എന്ന മുദ്രാവാക്യാണ് ഈ വര്‍ഷത്തെ സ്ഥാപനദിനാഘോഷത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. സംസ്ഥാന വൈസ് പ്രസിഡണ്ട് വി.രാധാകൃഷ്ണന് തൃശൂരിലും ജില്ലാപ്രസിഡണ്ട് എ.സി.കൃഷ്ണന് കൈപ്പറമ്പിലും സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് വടക്കാഞ്ചേരിയിലും കെ.മോഹന്‍ദാസ് ചേര്‍പ്പിലും ടി.സി.സേതുമാധവന് പുതുക്കാടും പി.വി.സുബ്രഹ്മണ്യന് ഒല്ലൂരിലും നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. യോഗത്തില്‍ എ.സി.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്, ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.മോഹന്‍ദാസ്, ടി.സി.സേതുമാധവന് പ്രസംഗിച്ചു. കെ.എന്‍.വിജയന് സ്വാഗതവും പി.ആനന്ദന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: