പാലക്കാട്:ചുമട്ട് തൊഴിലാളികളുടെ തൊഴില്‍ സ്തംഭനാവസ്ഥ പരിഹരിക്കണമെന്ന് ബിഎംഎസ് ജില്ലാ ചുമട്ട് മസ്ദൂര്‍ സംഘം ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു. കരിങ്കല്ല്, ഇഷ്ടിക എന്നിവയ്ക്ക് പാസ് ലഭിക്കാത്തതു മൂലം കൊല്ലങ്കോട്,തൃത്താല മേഖലകളില്‍ തൊഴില്‍ സ്തംഭനം മൂലം തൊഴിലാളികള്‍ ദുരിതത്തിലാണ്.എത്രയുംപെട്ടന്ന് സര്‍ക്കാര്‍ പ്രശ്നപരിഹാരംകാണണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രശനം പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. യൂണിയന് പ്രസിഡന്റ് കെ.വി.ചന്ദ്രന് അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: