തൃശൂര്‍ : പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്റ് ആയിരം രൂപയാക്കണമെന്നും ഈ വിഭാഗം കുട്ടികളില്‍ നിന്നും പിരിച്ചെടുക്കുന്ന തുക അവര്‍ക്ക് തിരിച്ച് നല്‍കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര് സത്യവാന് ആവശ്യപ്പെട്ടു.
പാവപ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും രശീത് പോലും നല്‍കാതെ പലപേരുകളില്‍ പണം പിരിക്കുന്നുണ്ട്. കുട്ടികളില്‍ നിന്ന് ഒരു തരത്തിലുള്ള ഫീസും ഈടാക്കരുതെന്ന് നിയമം നിലനില്‍ക്കുമ്പോഴാണ് ഇത്തരം പണപ്പിരിവ് നടത്തുന്നത്. ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് ബാലന് പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു.പട്ടിക ജാതി സംയുക്ത ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് ശ്രീകൃഷ്ണന് കുട്ടി പനക്കലാന്, ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, ജില്ല ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി, സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, വി.ബാബു എന്നിവര്‍ സംസാരിച്ചു. പി.എന്‍ അശോകന് സ്വാഗതവും ഹരി മുള്ളൂര്‍ നന്ദിയുടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: