നാലമ്പല തീര്‍ത്ഥാടകര്‍ക്കായി സേവാഭാരതി നടത്തുന്ന അന്നദാനം ചെയര്മാന് കല്ലിങ്ങപ്പുറം ചന്ദ്രന് വിതരണോദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടകര്‍ക്കായി ഇരിങ്ങാലക്കുട സേവാഭാരതി നടത്തുന്ന അന്നദാനത്തിന് തുടക്കമായി. അന്നദാനസമിതി ചെയര്മാന് കല്ലിങ്ങപ്പുറം ചന്ദ്രന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ശനി ഞായര്‍ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലും രാവിലെ 9 മുതല്‍ ഉച്ചക്ക് 2.30 വരെയാണ് അന്നദാനം നടക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ശക്തി നിവാസില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി പ്രസിഡണ്ട് പി. കെ. ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് സംഘചാലക് പി.കെ. പ്രതാപവര്‍മ്മരാജ, സേവാഭാരതി പ്രവര്‍ത്തകരായ പി.കെ.ഭാസ്ക്കരന്‍, സുധാകരന് സമീര, കെ.ആര് സുബ്രഹ്മണ്യന്, വി. മോഹന്‍ദാസ്, രാജി സുരേഷ്, പ്രമോദ് വെള്ളാനി, മുരളി കല്ലിക്കാട്ട്, ഉണ്ണികൃഷ്ണന് പൂമംഗലം, കലകൃഷ്ണകുമാര്, വി.സി.രമേഷ്, ദാസന് വെട്ടത്ത്, ടി.എന്‍.രാമന്, രാമന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: