മലപ്പുറം: ഹവാല ഇടപാടുകാരനെ തട്ടികൊണ്ടുപോയ ക്വൊട്ടേഷന്‍ സംഘം പിടിയില്‍. പുലാമന്തോള്‍, വളപുരം, ചെമ്മലശ്ശേരി എന്നിവിടങ്ങളില്‍ കുഴല്‍പ്പണ വിതരണത്തിനെത്തിയ കൊടുവള്ളി സ്വദേശി അബ്ദുറഹിമാന് കുട്ടിയെ തട്ടികൊണ്ടുപോയ സംഘമാണ് പിടിയിലായത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പടയംപൊയില്‍ വീട്ടില്‍ സക്കീര്‍(27), ക#ൂത്തുപറമ്പ് ശങ്കരനെല്ലൂര്‍ സ്വദേശി ഫിറോസ് മന്‍സിലില്‍ റനീഷ്(32), മട്ടന്നൂര്‍ കളറോട് സ്വദേശി സുബഹി വീട്ടില്‍ ഷാനിഫ്(29) കൂത്തുപറമ്പ് നിര്‍മ്മലഗിരി മൂന്നാം പീടിക സ്വദേശി റഹീസ്(24), കതിരൂര്‍ ബാന്ന്യം സ്വദേശി ശ്രീപത്മം വീട്ടില്‍ നിഖില്‍(26) എന്നിവരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.ചെമ്മലശ്ശേരിയില്‍ വെച്ച് അബ്ദുറഹ്മാന്‍കുട്ടിയെ ക്വൊട്ടഷന്‍ സംഘം തട്ടികൊണ്ടുപോകവെ നാട്ടുകാര്‍ തടയുകയായിരുന്നു. വാഹനത്തില്‍ നിന്നും കരച്ചില് കേട്ടതിനാലാണ് നാട്ടുകാര്‍ ഇടപെട്ടത്. പോലീസ് എത്തിയപ്പോഴാണ് ഹവാല ഇടപാടുകാരനും അയാളെ കവര്‍ച്ച ചെയ്യാനെത്തിയ ക്വൊട്ടേഷന്‍ സംഘവുമാണെന്ന് വ്യക്തമായത്.
കണ്ണൂര്‍, കൊടുവള്ളി എന്നിവിടങ്ങളിലെ പഴയവിതരണക്കാരും, കുഴല്‍പ്പണ ഏജന്റുമാരുമാണ്. പണം കൊണ്ടുപോകുന്ന ആളുകളെ കുറിച്ച് വിവരം നല്‍ക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ അന്വേഷണ സംഘത്തോടു പറഞ്ഞു ഇത്തരത്തിലുള്ള വിവരം കിട്ടിയാല്‍ സംഘം ഒന്നുരണ്ടുതവണ പണം കൊണ്ടുപോകുന്ന വാഹനങ്ങളെയും ആളുകളെയും നിരീക്ഷിക്കും. പിന്നീടാണ് ക്വൊട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് വിതരണക്കാരെ ഭീക്ഷണിപ്പെടുത്തി കവര്‍ച്ച നടത്തും. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പിടി.ബാലന്റെ നിര്‍ദേശപ്രകാരം സിഐ എ.എം.സിദ്ദീഖ്, എസ് ഐ ജോബി തോമസ്, എസ്ഐ വിഷ്ണു, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഹൈവേകളില്‍ കവര്‍ച്ച നടത്തിയ മറ്റൊരു സംഘവും അറസ്റ്റിലായിരുന്നു. ഇതിലുള്‍പ്പെട്ട പ്രതികളും കണ്ണൂര്‍, ഇരിട്ടി, കൂത്തുപറമ്പ് പ്രദേശങ്ങളിലുള്ളവരാണ്. ആദ്യകാലഘട്ടങ്ങളില്‍ ഹൈവേ കവര്‍ച്ചകളില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ ക്വൊട്ടേഷന്‍ സംഘങ്ങളിലുള്ളവരായിരുന്നു പ്രതികള്‍ എന്നാല്‍ പിന്നീട് നടന്ന മിക്ക കേസുകളിലും കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ നിന്നുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ പണം കൊണ്ടുപോകുന്ന സംഘങ്ങളെ കുറിച്ച് വിവരം കൊടുക്കുന്നവരെയും കുഴപ്പണ ഇടപാടുകാരെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: