ഇരിങ്ങാലക്കുട : ശിക്ഷ സംസ്‌കൃതി ഉദ്ധാന്‍ ന്യാസിന്റെയും മാധവ് ഗണിത കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വേദഗണിത പ്രചരണാര്‍ത്ഥം തരണനെല്ലൂര്‍ കോളേജില്‍ ദ്വിദിന വേദഗണിത ശില്പശാലയ്‌ക്ക് തുടക്കമായി. പ്രമുഖ വേദ ഗണിത പണ്ഡിതന്‍ എം സീതാരാമറാവു ഉദ്ഘാടനം ചെയ്തു. തരണനെല്ലൂര്‍ കോളേജ് മാനേജര്‍ കെ.പി ജാതവേദന്‍, അദ്ധ്യക്ഷത വഹിച്ചു. രാമാനുജസരണി സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ ദേവരാജന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി കെ മോഹന്‍കുമാര്‍, മാധവഗണിതകേന്ദ്രം സെക്രട്ടറി എ വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: