അഗളി: ധാരാളം കോടതി ഉത്തരവുകളുണ്ടായിട്ടും അവയെ അവഗണിച്ചുകൊണ്ട് അട്ടപ്പാടിയില്‍ ആദിവാസിഭൂമി കൈയേറ്റം നടക്കുന്നുവെന്ന് ദേശിയ ഭൂപരിഷ്കരണസമിതിയംഗം പി.വി. രാജഗോപാല്‍. കഴിഞ്ഞദിവസം അട്ടപ്പാടിയിലെത്തിയ രാജഗോപാല്‍ അഗളി പഞ്ചായത്തില്‍പ്പെട്ട ഭൂതിവഴി, വീട്ടിയൂര് ഊരുകളില്‍ സന്ദര്‍ശനം നടത്തി.
അട്ടപ്പാടിയിലെ അവസ്ഥ നേരിട്ട് കാണാനാണ് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഭൂപരിഷ്കരണസമിതിയംഗം നേരിട്ട് എത്തിയത്. അട്ടപ്പാടിയിലെ ആദിവാസിജനങ്ങളില്നിന്ന് ഭൂമി പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചു.
ആദിവാസി സംഘടനയായ തമ്പിന്റെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, രാമു, ലക്ഷ്മി ഉണ്ണിക്കൃഷ്ണന്, ശിവസുബ്രഹ്മണ്യദാസ്, മുരുകന് എന്നിവര്‍ സമിതിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: