പാലക്കാട് : അഗളിയില്‍ ഓട്ടോ ഡ്രൈവര്‍ക്കും സുഹൃത്തിനും പോലീസ് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഗളി മുഹമ്മദ്ദിന്റെ മകന്സുഹൈല്(20), രാജീവ് കോളനിയില്‍ ഫാറൂക്ക്
എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ തോളെല്ലിന്ന് പരിക്കുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ആനക്കട്ടിയിലേക്ക് ഓട്ടം പോയി രാത്രി തിരിച്ചുവരുമ്പോള്‍ യാത്രക്കാരന്റെ ആവശ്യപ്രകാരം ദാസന്നൂര്‍ ഊരിന് സമീപം ഓട്ടോ നിര്‍ത്തുകയായിരുന്നു. ഇതുകണ്ട പോലിസ് ഉദ്യോഗസ്ഥര്‍ കാരണം അന്വഷിക്കുകയുംഅകാരണമായിഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. കോണ്‍സ്റ്റബിള്‍മാര്‍ മാത്രമാണ് പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു.
സംഭവം അന്വേഷിക്കുമെന്ന് അഗളി സിഐ അറിയിച്ചു. ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് അഗളിയിലെ ഓട്ടോഡ്രൈവര്‍മാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.പി.ശിവശങ്കരന്, കോയകുട്ടി,ജോസഫ്,റോയിജോസഫ്,സൈമണ്കോശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: