കന്നഡ സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഒരെഴുത്തുകാരനില്‍ നിന്ന് ഇത്തരം ഒരു നോവല്‍ ബുദ്ധിജീവികള്‍ക്ക് പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു. സാഹിത്യ സാംസ്കാരിക രംഗത്ത് ചില അലിഖിതനിയമങ്ങള്‍ ഭാരതമെമ്പാടും നിലവിലുണ്ട്. സത്യത്തെ മൂടിവെക്കാനുള്ള പ്രവണത ഈ രംഗത്ത് വ്യാപകമാണ്. ചരിത്രം തന്നെ പലപ്പോഴും വളച്ചൊടിച്ചാണ് അവതരിപ്പിക്കുന്നത്. നിക്ഷിപ്ത താല്പര്യങ്ങളും മോഹങ്ങളും ശക്തനോടുള്ള വിധേയത്വവും മാത്രമല്ല ദുര്‍ബലനോടുള്ള പുച്ഛവും ചരിത്രരചനകളിലും സാഹിത്യത്തിലും ഇടംപിടിക്കാറുണ്ട്. ‘സാക്ഷി’ എന്ന നോവലിന്റെ അന്ത്യത്തില്‍ നോവലിസ്റ്റ് ചോദിക്കുന്നതും ഇതൊക്കെത്തന്നെ. ‘ദൈവമേ, അസത്യത്തിന്റെ വേരുകള്‍ എന്താണ്? അവ നശിപ്പിക്കുവാന്‍ ഒരിക്കലും സാധ്യമല്ലേ?’ അതിനുത്തരമായിരുന്നു പ്രശസ്ത കന്നഡ സാഹിത്യകാരനായ എസ്.എല്‍.ഭൈരപ്പയുടെ ഇരുപത്തിരണ്ടാമത്തെ നോവലായ ‘ആവരണ്‍’. കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് 33 പതിപ്പുകളാണ് കന്നടയില്‍ പുറത്തിറങ്ങിയത് എന്നതുതന്നെ ഇതിന്റെ പൊതുജനസ്വീകാര്യത വ്യക്തമാക്കുന്നു.
ബുദ്ധിജീവികള്‍ എന്നാല്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണല്ലോ. ഇടതുചിന്തകരെന്നാല് നിലവിലെ വ്യവസ്ഥിതിക്കെതിരെ പടനയിക്കുന്നവരാണ്. ശരിയും തെറ്റും നിര്‍വചിക്കാന്‍ മാത്രം അവതരിച്ചവര്‍. മതേതരത്തവും വര്‍ഗീയതയും നിരീക്ഷിക്കാനും വിവക്ഷിക്കാനുമുള്ള ഇവരുടെ കഴിവ് ചോദ്യംചെയ്തുകൂടാ. ഈ ഗണത്തില്‍പ്പെട്ട ‘സ്വതന്ത്രകാഴ്ചപ്പാടും ഉയര്‍ന്നചിന്തയും’ വച്ചു പുലര്‍ത്തുന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അമീറും ലക്ഷ്മിയും ഈ നോവലിലെ പ്രധാന മതേതരവക്താക്കളാണ്. അഹിംസയാണ് ഈശ്വരന് എന്നുറച്ചു വിശ്വസിക്കുന്ന ഗാന്ധിയന്റെ മകളാണ് ലക്ഷ്മി. സംഭാഷണ ചാതുരിയും അസാധാരണമായ വ്യക്തിത്വവും നിറഞ്ഞ അമീറില്‍ ലക്ഷ്മി തന്റെ ജീവിതപങ്കാളിയെ കണ്ടെത്തുന്നു. അമ്മയില്ലാത്ത ദുഃഖം അറിയിക്കാതെ വളര്‍ത്തിയ പിതാവിന്റെ യാഥാസ്ഥിതിക നിലപാടുകളോട് ലക്ഷ്മിക്ക് വിയോജിക്കേണ്ടി വന്നു. സമകാലികങ്ങളിലെ പുരോഗമനത്തിന്റെ ശബ്ദമായി മാറിയ ലക്ഷ്മി, റസിയയായതോടെ പര്‍ദ്ദ ധരിക്കാനും ബീഫ് കഴിക്കാനും നിര്‍ബന്ധിതയാകുന്നു.
പുരോഗമനവാദിയായ അമീറിനും വിപ്ലവകരമായി റസിയയായി മാറിയ ലക്ഷ്മിക്കും ഇടതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ വന്‍സ്വീകരണങ്ങള്‍ ഒരുക്കി. കന്നഡസാഹിത്യത്തിലെ ഇടതുബുദ്ധിജീവി പ്രഫ. ശേഷശാസ്ത്രിയാണിതിനു നേതൃത്വം നല്‍കിയത്. സര്‍വ്വകലാശാലകളിലെയും മറ്റു സാഹിത്യവേദികളിലെയും ഉജ്വല വാഗ്ധോരണി ശാസ്ത്രിയെ ദേശീയതലത്തില്‍ പ്രശസ്തനാക്കി. ശാസ്ത്രിയുടെ ഭാര്യ ഉറച്ച കത്തോലിക്കാമതവിശ്വാസിയായ ഒരു ബ്രിട്ടീഷുകാരിയായിരുന്നു.
വിജയനഗര സാമ്രാജ്യത്തിന്റെ തകര്‍ച്ച ചലച്ചിത്രമാക്കാനുള്ള യാത്ര റസിയയുടെ മതേതരസങ്കല്‍പത്തില്‍ ഒരു പുത്തന്‍ ചിന്തയ്ക്ക് വഴിതെളിഞ്ഞു. ഹംപിയിലെ ക്ഷേത്രങ്ങള്‍ എങ്ങനെയാണ് തകര്‍ന്നത്? വിജയനഗരസാമ്രാജ്യം മണ്ണടിയാന്‍ എന്താണ് കാരണം? വിജയനഗരത്തിലെ വൈഷ്ണവക്ഷേത്രങ്ങള്‍ ശൈവവിഭാഗക്കാര്‍ തകര്‍ത്തതാണെന്ന പ്രഫ. ശാസ്ത്രിയുടെ പ്രചരണം കല്ലുവച്ചനുണയാണെന്നവള്‍ തിരിച്ചറിഞ്ഞു. ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിച്ച് കഥയെഴുതാന്‍ ആവശ്യപ്പെട്ടതും അവളിലെ സത്യസന്ധയായ എഴുത്തുകാരിക്കൊരു വെല്ലുവിളിയായിരുന്നു.
അതിനിടെയുണ്ടായ അച്ഛന്റെ മരണവാര്‍ത്ത റസിയയിലെ ലക്ഷ്മിയെ ഉണര്‍ത്തി. അമീറിന്റെ അനുവാദം ലഭിച്ചില്ലെങ്കിലും അച്ഛന്റെ സ്മരണ നിറഞ്ഞു നില്ക്കുന്ന ‘നാരസപുരി’യിലവളെത്തി. ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്കുശേഷം. തന്റെ വേര്‍പിരിയലിനു ശേഷം ഒറ്റപ്പെട്ടുപോയ അച്ഛന്. ആരെയും പഴിക്കാതെ ചരിത്രപഠനം തുടര്‍ന്ന ഗാന്ധിയന്‍. വിജയനഗരസാമ്രാജ്യത്തിനും കാശിവിശ്വനാഥക്ഷേത്രത്തിനും നേരെ നടന്ന നിഷ്ഠൂരമായ ആക്രമണങ്ങളെക്കുറിച്ചുള്ള അച്ഛന്റെ കുറിപ്പുകള്‍ അവള്‍ക്കൊരു പുതിയ അറിവായിരുന്നു. ഔറംഗസേബു ഹിന്ദുക്കള്‍ക്ക് ‘ജസിയ’ ചുമത്തിയതും വാളിന്റെ പിന്‍ബലത്തിലുള്ള മതപരിവര്‍ത്തനവും ഞെട്ടലോടെ അവളറിഞ്ഞു. ‘പുരോഗമനപ്രസ്ഥാനങ്ങളുടെ’ പ്രചരണങ്ങളുടെ നേരറിവ്. അച്ഛന്റെ ഗ്രന്ഥശേഖരം തുടര്‍ പഠനത്തിനവള്ക്ക് സഹായകമായി. റസിയ ബനാറസും മറ്റു പ്രദേശങ്ങളും ചുറ്റിക്കറങ്ങി. ബാബര്‍ തച്ചുതകര്‍ത്ത അയോധ്യയും, കാശിയിലെ വിശ്വനാഥക്ഷേത്രം തകര്‍ത്ത് ഔറംഗസേബ് അതിനു മുകളില്‍ പണിത ഗ്യാന്വാകപി പള്ളിയും റസിയയെ അക്ഷരാര്ത്ഥലത്തില് ഞെട്ടിച്ചു.
സ്വമാതാവിന്റെ അന്ത്യക്രിയകള്‍ നാട്ടില്‍ ചെയ്യാന്‍ മടിച്ച പ്രഫ. ശാസ്ത്രി, അതിനായി കാശിയിലും പ്രയാഗയിലും ആരോരുമറിയാതെ ചുറ്റിക്കറങ്ങിയത് അവളില്‍ അത്ഭുതമുളവാക്കി. ഒരു ഇടതുപക്ഷ പുരോഗമനവാദിയുടെ പൊയ്മുഖം ഇവിടെ അഴിഞ്ഞുവീഴുകയായിരുന്നു. അനുഭവവും പഠനവും താന്‍ ഇടക്കാലത്ത് ചൊല്ലിപഠിച്ചതു മുഴുവന്‍ ശരിയല്ലെന്നവളെ തിരുത്തിച്ചു.
റസിയയിലെ സര്‍ഗശക്തി സത്യത്തിന്റെ മേല്പ്പൊതിഞ്ഞ ആവരണം പൊളിച്ചു നീക്കി. അക്രമകാരിയെ വെള്ളപൂശുന്നതല്ല ആവിഷ്കാര സ്വാതന്ത്ര്യമെന്നവള്‍ തിരിച്ചറിഞ്ഞു. തന്റെ പുതിയ നോവല്‍. വസ്തുതകളും സര്‍ഗശക്തിയും സമ്മേളിച്ച ഭാവാത്മകരചനയാകും. സ്വാഭാവികമായും പുരോഗമനജീവനക്കാര് സടകുടഞ്ഞു. നിലയ വിദ്വാന്മാര് നിരൂപണം എഴുതി. നോവല്‍ വര്‍ഗീയ ലഹള ഉണ്ടാക്കും. ന്യൂനപക്ഷവികാരം വ്രണപ്പെട്ടിരിക്കുന്നു. പുസ്തകം നിരോധിക്കണം. റസിയയുടെ പുസ്തകവും ഗ്രന്ഥരചനയ്ക്ക് കാരണമായ അച്ഛന്റെ ഗ്രന്ഥശേഖരവും പോലീസ് വലയത്തിലായി. നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യം ഇങ്ങനെയൊക്കെയാണല്ലോ?
എസ്.എല്‍.ഭൈരപ്പയുടെ നോവല്‍ ‘ആവരണ്‍’ കര്‍ണാടകത്തില്‍ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. ‘ലവ് ജിഹാദും തീവ്രവാദവും’ ആസൂത്രിതവും സംഘടിതവുമാണ്. ഇതിനുപുറമെ ദേശവിരുദ്ധമാണ്. സത്യത്തിന്റെ മേല്‍ പൊതിഞ്ഞ മൂടുപടം വലിച്ചുനീക്കിയത് പലര്‍ക്കും താങ്ങാനായില്ല. മോദി അധികാരത്തിലെത്തിയാല്‍ ‘നാടുവിടും’ എന്നു വീമ്പിളക്കിയവര്‍ ഉറഞ്ഞാടി. പ്രഫ. ശാസ്ത്രിയില്‍ സ്വമുഖം ദര്ശിച്ചവരോട് ആര്‍ക്കും സഹതാപം തോന്നും. ഒട്ടുമിക്ക ഭാരതീയ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട നോവല്‍. സാഹിത്യ സാംസ്കാരിക രംഗത്ത് പുത്തന്‍ സൂര്യോദയത്തിന്റെ വരവറിയിക്കുന്നു. ഭാരതമെമ്പാടും, വിശിഷ്യാ ഇന്നു കേരളത്തില്‍ നടമാടുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍, പ്രവചന സദൃശമായ രചന.
ഗീതാ ജയരാമന്റെ മനോഹരമായ പരിഭാഷ. നമ്മുടെ പൂര്‍വികര്‍ക്ക് നിര്‍ഭാഗ്യവശാല്‍ സംഭവിച്ചത്, ഇന്നു നമുക്കു നേരിടേണ്ടിവരുന്നത്, വരുംതലമുറക്ക് സംഭവിക്കാതിരിക്കാന്‍, നിമിഷമാര്‍ ആവര്‍ത്തി ക്കപ്പെടാതിരിക്കാന്‍ അനിവാര്യമായും വായിച്ചിരിക്കേണ്ട ചില രസിക്കാത്ത സത്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: