അഗളി: തകര്‍ന്ന് നാശമായ ഗൂളിക്കടവ് -ചിറ്റൂര്‍ റോഡ് യാത്രക്കാര്‍ക്ക് നരക യാതന സമ്മാനിക്കുന്നു. അട്ടപ്പാടി വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ കീഴിലുള്ള ഈ റോഡ് തകര്‍ന്നിട്ട് ഏകദേശം ഇരുപത്തഞ്ച് വര്‍ക്ഷത്തോളം ആയി.
മൂന്നോളം വാര്‍ഡുകളിലായി ഇരുപതിനായിരത്തിനും മുകളില്‍ ജനങ്ങള്‍ അധിവസിക്കുന്ന ഈ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. ഇരുപത് വര്‍ഷത്തോളമായി ജനകീയ സമിതി നടത്തി വരുന്ന സമരങ്ങള്‍ക്ക് അവസാനം ചെവികൊടുത്തത് കഴിഞ്ഞ സര്‍ക്കാര്‍ ആണെങ്കിലും ; ഇത് വരെ പണികള്‍ ആരംഭിച്ചിട്ടില്ല. മണ്ണാര്‍ക്കാട് എംഎല്‍എ ഷംസുദ്ദീന് വന്ന് റോഡ് പണി ഉദ്ഘാടനം നടത്തിയത് ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് . നാളിത് വരെ ഒരു പണിയും ആരംഭിച്ചിട്ടില്ല എന്നത് ജനപ്രതിനിധികള്‍ പൊതുജനത്തോട് കാണിക്കുന്ന അവഹേളനം ആയേ കാണാന്‍ പറ്റുകയുള്ളു. അഗളിയിലും നെല്ലിപ്പതിയിലും ഉള്ള വിദ്യഭ്യാസ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്ക് ഉള്ള യാത്ര പലപ്പോഴും ദുരിതമാണ്. കനത്ത മഴ കിട്ടുന്ന ഈ ഭാഗങ്ങളില്‍ ഇടക്കിടെ ഉണ്ടാകുന്ന ഉരുള്‍ പൊട്ടലും വെള്ളക്കെട്ടും ദുരിതത്തിന് ആക്കം കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: