തിരുവല്ല: സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രസര്‍ക്കാര്‍ രാജ്യാന്തര നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ പ്രമുഖ സ്റ്റേഷനുകളില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനെയും ഉള്‍പ്പെടുത്തിയതായി ആന്റോ ആന്റണി എം.പി അറിയിച്ചു. റെയില്‍വേക്ക് പണം മുടക്കില്ലാതെ റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുകയും ഇതിലൂടെ റെയില്‍വേക്ക് വര്‍ദ്ധിച്ച വരുമാനവും ജനങ്ങള്‍ക്ക് മികച്ച സേവനവും ലഭിക്കുന്ന 140 കോടി രൂപയുടെ പദ്ധതിയാണിത്. രാജ്യത്തെ അഞ്ഞൂറോളം എ വണ്‍, എ ക്ലാസ് സ്റ്റേഷനുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തിരുവല്ല സ്റ്റേഷന് ഉള്‍പ്പെടെ സംസ്ഥാനത്തെ 43 സ്റ്റേഷനുകളും ഇക്കൂട്ടത്തില്‍പ്പെടും. ഷോപ്പിംഗ് മാളുകള്‍, ആശുപത്രി തുടങ്ങി വിമാനത്താവളത്തില്‍ ലഭിക്കുന്ന ഒട്ടുമിക്ക സൗകര്യങ്ങളും പുതിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഉണ്ടാകും.ഇതുസംബന്ധിച്ച് പവര്‍ പോയിന്റ് അവതരണവും സാധ്യതാപഠനം നടത്തിയെങ്കിലും ഏജന്‍സി അനുകൂലമല്ലാത്ത റിപ്പോര്‍ട്ട് നല്കി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിന് ബിജെപി ജില്ലാ നേതൃത്വവും കത്തയച്ചിരുന്നു, ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തുനല്‍കി. ഇപ്പോള്‍ റെയില്‍വേ മന്ത്രാലയം തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. തിരുവല്ല സ്റ്റേഷനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ അഭിമാനമുണ്ടെന്നും റെയില്‍വേ മന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും അഭിനന്ദിക്കുന്നുവെന്നും ആന്റോആന്റണി എംപി പറഞ്ഞു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 2.10മണിക്കൂറില്‍ എത്തിച്ചേരാവുന്ന നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പാതയില്‍ ജില്ലയിലെ ഏക സ്റ്റേഷനായ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിപ്പിക്കാന്‍ പരിശ്രമിക്കും. ഇക്കാര്യത്തില്‍ മന്ത്രി മാത്യു.ടി.തോമസുമായും ചര്‍ച്ച നടത്തും.
തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള നിര്‍ദ്ദിഷ്ട സബര്‍ബന്‍ ട്രയിന്‍ തിരുവല്ലയിലേക്ക് നീട്ടാനും ശ്രമിക്കും. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഇക്കാര്യം നേടിയെടുക്കാനാകും. ശബരിമല സീസണിലേക്കുള്ള ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ തിരുവല്ല സ്റ്റേഷനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രാലയത്തിന് കത്ത് നല്‍കുമെന്നും എം.പി പറഞ്ഞു. നഗരസഭാ ചെയര്മാന് കെ.വി.വര്‍ഗീസ്. വാര്‍ഡ് കൗണ്‍സിലര്‍ റീന മാത്യു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
തിരുവല്ല സ്റ്റേഷനെ രാജ്യാന്തര നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കുന്ന കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെ
യ്യുന്നതായി ബിജെപി നിയോജകമണ്ഡലം കമ്മറ്റി അറിയിച്ചു.കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ ഇനിയും തിരുവല്ലയില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും മണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: