പാലക്കാട്: ജില്ലയില്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ , തട്ടുകടകള്‍, ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിങ്ങനെ ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനത്തിലൊ വില്പനയിലൊ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ലൈസന്‍സ്, രജിസ്ട്രേഷനുകളുടെ പരിശോധന ഊര്‍ജ്ജിതമായി തുടരുന്നതായി ഫുഡ് സേഫ്റ്റി അധികൃതര്‍ അറിയിച്ചു.
നിയമപരമായി ലൈസന്‍സ്, രജിസ്ട്രേഷന് കൂടാതെ ഭക്ഷ്യവസ്തുക്കളുടെ നിര്‍മ്മാണത്തിലൊ വിപണനത്തിലൊ വില്പനയിലൊ ഇറക്കുമതിയിലൊ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് തരുന്നു.12 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റു വരവുളള ഭക്ഷ്യ വ്യാപാരികള്‍ ഒരു വര്‍ഷത്തേക്ക് 100 രൂപ ഫീസ് നല്കി രജിസ്ട്രേഷന് എടുക്കണം. 12 ലക്ഷത്തിന് മേല്‍ വാര്‍ഷിക വിറ്റു വരവുളളവര് ഫൂഡ് ബിസിനസ്സ് ഓപ്പറേറ്റേഴ്സ് ലൈസന്‍സ് ആണ് എടുക്കേണ്ടത്.
രജിസ്ട്രേഷനുളള അപേക്ഷകള്‍ ബ്ന്ധപ്പെട്ട സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസുകളിലും ലൈസന്‍സിനുളള അപേക്ഷകള്‍ അസിസ്റ്റന്റ് ഫൂഡ് സേഫ്റ്റി കമ്മീഷ്ണറുടെ ജില്ല ഓഫീസിലുമാണ് സമര്‍പ്പിക്കേണ്ടത്. വിശദവിവരം ംംം.ളീീറമെളല്യേ.സലൃമഹമ.ഴീ്.ശി, എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0491 2505081 .
അന്യസംസ്ഥാനങ്ങളില്‍ നിന്നുളള ഭക്ഷ്യഎണ്ണകള്‍, പച്ചക്കറി, പഴം, പാല് എന്നീ ഭക്ഷ്യവസ്തുക്കളില്‍ ജില്ലയിലെ ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷ അധികൃതരുടെ കര്‍ശന പരിശോധന തുടരുന്നുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: