മലപ്പുറം: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്ത്വത്തില്‍ ‘പ്രധാനമന്ത്രി ഫസല്‍ ബീമ യോജന’ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ബോധവത്ക്കരണ പരിപാടി 200 ഓളം കര്‍ഷകരുടെ സാന്നിധ്യത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി അധ്യക്ഷയായി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. എസ്. എസ്റ്റലീറ്റ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി. വേലായുധന്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അസൈനാര്‍ ഹാജി, ഡോ.പി.ആര് ജയന്, ആത്മ മലപ്പുറം പ്രോജക്ട് ഡയറക്ടര്‍ പി. ജയന്തകുമാര്‍ സംസാരിച്ചു. ഐ.സി.എ.ആര്. സോണ്‍ എട്ടിലെ ഏറ്റവും നല്ല കെ.വി.കെ.യും 2016 ലെ അടല്‍ രാഷ്ട്രീയ കൃഷി പ്രോത്സാഹന്‍ പുരസ്ക്കാരവും നേടിയ കെ.വി.കെ മലപ്പുറത്തിനെയും പി.പി.വി.എഫ്.ആര്. അവാര്‍ഡ് നേടിയ മുഹമ്മദ് മൂപ്പനെയും മേലെത്തില്‍ ബീരാന്‍കുട്ടിയെയും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അനുമോദിച്ചു. ആത്മയുടെ ജല സംരക്ഷണ സന്ദേശ ബാനര്‍ എം.പി പ്രകാശനം ചെയ്തു.
കഠിന പ്രയത്നത്തിലൂടെ ഉണ്ടാക്കിയ വിളകള്‍ക്ക് മതിയായ വില കിട്ടാതെ കര്‍ഷകരെ വിഷമ സന്ധിയിലേക്ക് തള്ളിയിടുന്ന വെള്ളപ്പൊക്കം, വരള്‍ച്ച, കീടരോഗബാധകള്‍, പ്രകൃതിക്ഷോഭം മുതലായ സാഹചര്യങ്ങളില്‍ പ്രയാസങ്ങളകറ്റി അവരെ കാര്‍ഷിക വൃത്തിയില്‍ പിടിച്ച് നിര്‍ത്തുന്നതിനാണ് കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പദ്ധതിയെ കുറിച്ച് അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ചിപ്പി ജാസ്മിന് ക്ലാസെടുത്തു. ഇന്‍ഷുറന്‍സ് പദ്ധതികളെ കുറിച്ച് കര്‍ഷകരുടെ സംശയങ്ങള്‍ക്ക് ലീഡ് ബാങ്ക് മാനേജര്‍ അബ്ദുള്‍ ജബ്ബാര്‍, നബാര്‍ഡ് ഡിഡി എം ജെയിംസ് ജോര്‍ജ്ജ് വിശദീകരണം നല്കി. പയര്‍വര്‍ഗ വിളകളുടെ കൃഷി രീതികളെ കുറിച്ച് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ. ലത, കീടരോഗ നിയന്ത്രണങ്ങളെ സംബന്ധിച്ച് ഹോര്‍ട്ടിക്കള്‍ച്ചറല്‍ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ബെറിന് പത്രോസ് എന്നിവര്‍ ക്ലാസെടുത്തു. കെ.വി.കെ പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.പി.വി. ഹബീബുര്‍ റഹ്മാന്, ഡോ. എം. ആശ ശങ്കര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: