കൊളത്തൂര്‍: കുറുപ്പത്താല്‍ പഴയ കെഎസ്ഇബി ഓഫീസ് മുതല്‍ കല്ലുപാലത്തിങ്ങല്‍ മസ്ജിദില്‍ വരെയുള്ള പ്രദേശത്ത് റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കാലമേറെയായി ഇതുതന്നെയാണ് ഇവിടുത്തെ അവസ്ഥ. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനെ ബസിടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇന്നലെയും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു.
ഒരു മാസം മുമ്പ് അമിത വേഗതയില്‍ എത്തിയ വാഹനമിടിച്ച് വഴിയാത്രികന് മരിച്ചിരുന്നു. ഈ അപകടം നടന്ന് രണ്ടു ദിവസമായപ്പോഴേക്കും സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു, അതേ ദിവസം ബസ് വൈദ്യുതി പോസ്റ്റിടിച്ച് തകര്‍ത്തു.
പഴയ കെഎസ്ഇബി ഓഫീസ് മുതല്‍ കല്ലുപാലത്തിങ്ങല്‍ വളവു വരെ 400 മീറ്ററോളം നീണ്ടു നില്ക്കുന്ന പ്രദേശമാണ്. റോഡ് വികസിച്ചതോടെ പലരുടേയും മതില്കെട്ടുകള് വരെ റോഡിലെത്തി. റോഡിന്റെ ഇരുവശങ്ങളില്‍ വീടുകളാല്‍ നിറഞ്ഞ് നില്ക്കുന്നതിനാല് പ്രദേശവാസികള്‍ക്ക് ഇത് ഏറെ ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചുകുട്ടികള്‍ വീട്ടില്‍ നിന്നും മുറ്റത്തേക്ക് ഓടിയിറങ്ങുന്ന് റോഡിലേക്കാണ്. റോഡ് വികസിച്ചതോടെ വാഹനങ്ങളുടെ വേഗതയും കൂടി. അമിത വേഗതയില്‍ എത്തുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നതിലേറെയും. പെരിന്തല്‍മണ്ണ-വളാഞ്ചേരി റോഡില്‍ കല്ലുപാലത്തിങ്ങല്‍ മസ്ജിദ് കഴിഞ്ഞാല്‍ റോഡിന്റെ വശങ്ങള് വളരെ കുറവായതിനാല്‍ അമിത വേഗതയില്‍ ഓവര്‍ ടേക്കിംഗ് ചെയ്ത് വരുന്ന വാഹനങ്ങള്‍ക്ക് വഴി മാറികൊടുക്കുന്നത് റോഡില്‍ നിന്നും ഇറക്കി ചാലുകളിലേക്കും മറ്റുംവാഹനം ഇറക്കി വേണം വഴി നല്കാന്. റോഡിന് വശങ്ങള് വീതിയില്ലാത്തതിനാല്‍ യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാകുന്നു.
യാതൊരു സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതാണ് ഈ പ്രദേശത്ത് അപകടങ്ങള്‍ പെരുകുന്നതിന്റെ പ്രധാന കാരണം. കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസുകളും തമ്മിലുള്ള മത്സരയോട്ടമാണ് മറ്റൊരു പ്രശ്നം. കഴിഞ്ഞ ദിവസം ഇരു വാഹനങ്ങളും ബസ്റ്റാന്റ് സമീപത്ത് കൂട്ടിയിടിച്ചിരുന്നു. റോഡില്‍ ഡിവൈഡര്‍ പോലുള്ള സുരക്ഷാ ക്രമീകരണണങ്ങള്‍ സ്ഥാപിക്കണമെന്നും, ഇതോടെ വാഹനങ്ങളുടെ അമിതവേഗത തടയുവാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: