കന്മനം: കന്മനം ശ്രീദുര്‍ഗ്ഗ, ഗാര്‍ഗി ഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ബാലഗോകുലത്തിന്റെ 40-ാം വാര്‍ഷികം വിപുലമായി പരിപാടികളോടെ ആഘോഷിച്ചു. കന്മനം മഹാദേവ വിദ്യാനികേതനില്‍ നടന്ന പരിപാടി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്സിന് മുന്‍ അംഗം ഡോ.കെ.ഇ.സദാനന്ദനുണ്ണി കൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം വളാഞ്ചേരി താലൂക്ക് ഭഗനിപ്രമുഖ് എന്‍.ജയശ്രീ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. സി.ദേവകി ടീച്ചര്‍ ഡോ.സദാനന്ദനുണ്ണിയെ പൊന്നാട ചാര്‍ത്തി ആദരിച്ചു. അഡ്വ.നിവേദിത ഗുരുവായൂര്‍ മുഖ്യപ്രഭാഷണം നടത്തി. കന്മനം പ്രദേശത്തുനിന്നും എസ്എസ്എല്‍സി, പ്ലസ്ടു, എന്‍എംഎംഎസ് പരീക്ഷകളിലെ വിജയികള്‍ക്കും സംസ്ഥാന സ്കൂള്‍കലോല്‍സവത്തില്‍ എ ഗ്രേഡ് നേടിയ വി.അഞ്ജലീകൃഷ്ണ, എസ്.ശ്രീഹരി, രാഷ്ട്രപതി പുരസ്കാര്‍ നേടിയ ശ്രീരാം എന്നിവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. ടി.വിശ്വനാഥന്, വി,അജയ്കൃഷ്ണ, കെ.പി.ഹരികൃഷ്ണന്, എം.എം.ശരത്ത്, കെ.സ്വാമിദാസ്, കെ.പി.ഹരിപ്രസാദ്, പി.ബാബു, ടി.മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: