എടപ്പാള്‍: അത്തം മുതല്‍ തിരുവോണം വരെ കുറഞ്ഞചിലവില്‍ പൂക്കളമൊരുക്കുകായെന്ന ലക്ഷ്യത്തോടെ നാട്ടുനന്മ പ്രവര്‍ത്തനം ആരംഭിച്ചു.
എടപ്പാള്‍ പിജി അക്കാദമിയിലെ ബിഎസ്സി രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ പി.പി.ആതിര, വി.എസ്.ശ്രുതി എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗസംഘമാണ് ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ഉദിനക്കര ഗാന്ധിസദന്‍ കേന്ദ്രത്തില്‍ കൃഷിക്ക് സ്ഥലം പാകപ്പെടുത്തി പൂചെടികളുടെ തൈ നട്ടു. ബാഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന തൈകള്‍ ഓണക്കാലത്തോടെ വിളവെടുക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. നാട്ടിലെ പൂക്കളുടെ ദൗര്‍ലഭ്യവും വിപണിയിലെ പൂക്കളുടെ വിലയും ഒണാഘോഷത്തെ ഒരുതരത്തിലും ബാധിക്കരുതെന്ന വാശിയിലാണ് ഈ മിടുക്കികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: