മലപ്പുറം: ഭൂമി വില്ക്കുന്നവനും വാങ്ങുന്നവനും ആധാരമെഴുതാമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആള്‍കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രിബ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് നാളെ സംസ്ഥാന വ്യാപകമായി ആധാരമെഴുത്തുകാര്‍ പണിമുടക്കി സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമരത്തിന്റെ രണ്ടാംഘട്ടമായി ഈ മാസം 27ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താനും തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഹംസ ഹാജി, സെക്രട്ടറി സി.പി.അശോകന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: