വിഎച്ച്പി തൃശൂര്‍ ജില്ലാസമ്മേളനം അഡ്വ. പി.എസ്.ഈശ്വരന് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: ധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദു സംസ്കാരത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ആര്.രാജശേഖരന് പറഞ്ഞു. വിഎച്ച്പി ജില്ലാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം നേരിടുന്ന പ്രശ്നങ്ങള്‍ ഭാരതീയ സംസ്കാരത്തിന് മാത്രമെ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. പി.എസ്.ഈശ്വരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് കെ.ദാസന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, ജില്ലാസെക്രട്ടറി സി.കെ.മധു, കെ.പി.വേണു, കൃഷ്ണമോഹന്, എം.പി.ഷണ്മുഖന്, പി.മഹേശ്വരന്, ഒ.ആര്.അനന്തന്, സ്നേഹ മുരളീധരന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അഡ്വ. പി.എസ്.ഈശ്വരന് (രക്ഷാധികാരി), കെ.ദാസന് (പ്രസിഡണ്ട്), സി.കെ.മധു (സെക്രട്ടറി), ആര്.മഹേശ്വരന് (ട്രഷറര്‍).
![](https://janmabhumi.in/wp-content/uploads/archive/2016/07/dsc03222.jpg)
വിഎച്ച്പി മുതിര്‍ന്ന പ്രവര്ത്തകന് എ.കെ.കുമാരനെ ഇരിങ്ങാലക്കുട ജില്ലാസമ്മേളനത്തില്‍ എന്‍.ആര്. സുധാകരന് ആദരിക്കുന്നു.
മാള: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രിമുഖ്യനും ഭക്തജനങ്ങളും ഹൈന്ദവ സംഘടനകളും ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ഇരിങ്ങാലക്കുട ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ജൈവവവൈവിധ്യമുള്ള അതിരപ്പിള്ളിയെ തകര്‍ക്കുന്ന ജലൈവൈദ്യുത പദ്ധതി നീക്കം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ശബരിമല മാളികപ്പുറം മുന്‍ മേല്‍ശാന്തി ജയരാജ് പോറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് എ.പി.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യന്‍ സി.ജെ.ആര്.പിള്ള അനുഗ്രഹപ്രഭാഷണം നടത്തി. സംസ്ഥാന മഠമന്ദിര്‍ പ്രമുഖ് ആര്.ബാബു മുഖ്യപ്രഭാഷണം നടത്തി. സുനില്‍കുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്.സുധാകരന്, സ്വാഗതസംഘം ചെയര്മാന് രാജന് ജി.നായര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ വിഎച്ച്പിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും ജന്മഭൂമി തൃപ്രയാര്‍ ലേഖകനുമായ എ.കെ.കുമാരനെ ആദരിച്ചു. എന്‍.ആര്.സുധാകരന് പൊന്നാട അണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: