വണ്ടൂര്‍: വിശ്വഹിന്ദുപരിഷത്ത് ജില്ലാ സമ്മേളനം വണ്ടൂരില്‍ നടന്നു. ഗുരുകുലം വിദ്യാനികേതനില്‍ നടന്ന പരിപാടി സംസ്ഥാന ഗോരക്ഷാ പ്രമുഖ് വി.എം.നാരായണനുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോട്ടുവാടി അപ്പുകുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. വിഭാഗ് സെക്രട്ടറി എ.സി.ചെന്താമരാക്ഷന്, പാലുണ്ട പരമേശ്വരന് മാസ്റ്റര്‍, കെ.വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി തോട്ടുവാടി അപ്പുകുട്ടന്‍(പ്രസിഡന്റ്), പി.പരമേശ്വരന് മാസ്റ്റര്‍, എം.വി.ബാലകൃഷ്ണന്, കെ.പി.ഗോപിനാഥന്, എം.ഭരതന്(വൈസ് പ്രസിഡന്റുമാര്‍), എം.രാജന്(സെക്രട്ടറി), എം.നന്ദകുമാര്‍, കെ.സുരേഷ്(ജോ.സെക്രട്ടറി), കെ.വി.സുകുമാരന്‍(സംഘടനാ സെക്രട്ടറി), പി.പുഷ്കരന്(ട്രഷറര്‍), എം.വി.സാവിത്രി(മാതൃശക്തി സംയോജിക), കെ.എസ്.ലളിത(ദുര്‍ഗ്ഗാവാഹിനി സംയോജിക), ഇ.പ്രകാശന്(ബജറംഗ്ദള് സംയോജകന്‍), നാരായണ ശര്‍മ്മ(സത്സംഗ പ്രമുഖ്), ജയപ്രകാശ് എടപ്പറ്റ(സേവാപ്രമുഖ്), എ.വേലുശര്മ്മ(ഗോരക്ഷാപ്രമുഖ്), അഡ്വ.എ.ലക്ഷ്മണ ശര്‍മ്മ(ആര്‍ച്ചക് പുരോഹിതപ്രമുഖ്), കെ.ബിനു(മഠമന്ദിര്‍ പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: