മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രതീക്ഷയോടെ കാത്തിരുന്ന ജില്ലക്ക് നിരാശമാത്രം. കോടികളുടെ വാഗ്ദ്ധാനം നല്കി വീണ്ടും സര്‍ക്കാര്‍ സൂത്രത്തില്‍ തടിയൂരി. ജില്ലയിലെ വിവിധ റോഡുകള്‍ക്കാണ് ഈ കോടികളില്‍ ഭൂരിഭാഗവും മാറ്റിവെച്ചിരിക്കുന്നത്. ഖജനാവ് കാലിയാണെന്ന മുന്‍കൂര്‍ ജാമ്യത്തോടെ അവതരിപ്പിക്കപ്പെട്ട ഈ ബജറ്റിലെ വാഗ്ദ്ധാനങ്ങള്‍ വെറും സുഖിപ്പിക്കലാണെന്ന കാര്യത്തില്‍ സംശയമില്ല. അവശ്യസാധനങ്ങളുടെ വില കൂട്ടാനുള്ള തീരുമാനത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയരുകയാണ്. ജില്ലക്ക് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന പദ്ധതികളില്‍ ഒന്നെങ്കിലും അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചാല്‍ ഭാഗ്യമെന്നാണ് ജനങ്ങളുടെ അഭിപ്രായം.
ചേളാരി-ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം 10 കോടി, നാളികേര അഗ്രോപാര്‍ക്ക്, കാലിക്കറ്റ് സര്വകലാശാല്ക്ക് 23.5 കോടി, മലയാള സര്‍വകലാശാലക്ക് 7.65 കോടി, പൊന്നാനി നഗരസഭയ്ക്കും സമീപ പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് തുക, മുഹമ്മദ് അബ്ദുറഹിമാന് സാഹിബിന്റെ പേരില്‍ ജില്ലാ കേന്ദ്രത്തില്‍ കേരള നവോത്ഥാന സാംസ്കാരിക സമുച്ചയം, തിരൂരിലെ തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമായി വര്‍ധിപ്പിച്ചു, പി.മൊയ്തീന്‍കുട്ടി മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, എടപ്പാള്‍ ഗവ.എച്ച്.എസ്എസിലും നിലമ്പൂരും മിനി സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും, തിരുനാവായ -തവനൂര്‍ പാലം 50 കോടി, എടപ്പാള്‍ ഫ്ളൈഓവര്‍ 20 കോടി, മക്കരപറമ്പ് ബൈപാസ് 10 കോടി, നിലമ്പൂര്‍ ബൈപാസ് 100 കോടി, തിരൂര്‍-കടലുണ്ടി റോഡ് 15 കോടി, കോട്ടക്കല്‍ – കോട്ടപ്പടി റോഡ് 10 കോടി, നിലമ്പൂര്‍ നായാടംപൊയില്‍ റോഡ് 15 കോടി, പൊന്നാനി തീരദേശ കര്‍മ റോഡ് 30 കോടി, മഞ്ചേരി-ഒലിപ്പുഴ റോഡ് 10 കോടി, പൊന്നാനി തുറമുഖം ചരക്കു ഗതാഗതത്തിനപ്പുറം യാത്രയ്ക്കും സജ്ജമാക്കുന്നതിന് തുക, കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള ജില്ലയിലെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകളുടെ വികസനത്തിന് തുക, പൊന്നാനി ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റി റോഡ്, ജലഗതാഗത സൗകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം, വേസൈഡ് അമിനിറ്റീസ് എന്നിവയൊരുക്കും. തുടങ്ങിയവയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്ന കാര്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: