ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ അപ്പീല്‍ അപേക്ഷയില്‍ കമ്പനിക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് കാടുകുറ്റി പഞ്ചായത്ത് ഐക്യകണ്ഠേന തീരുമാനിച്ചു.2016.-17 വര്‍ഷത്തെ ലൈസന്‍സ് നിഷേധിച്ച് കൊണ്ടുള്ള സെക്രട്ടറിയുടെ തീരുമാനത്തില്‍ പഞ്ചായത്ത് ട്രിബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരം നിറ്റ ജലാറ്റിന്‍ കമ്പനി പഞ്ചായത്ത് ഭരണ സമിതിക്ക് സമര്‍പ്പിച്ച ലൈസന്‍സ് അപ്പീലിന്മേല് പഞ്ചായത്ത് ഭരണ സമിതി സെക്രട്ടറിയുടെ തീരുമാനം അംഗീകരിച്ച് ലൈസന്‍സ് കമ്പനിക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് തോമാസ് ഐ കണ്ണത്ത് അദ്ധ്യഷത വഹിച്ചു.
പഞ്ചായത്ത് ട്രിബ്യൂണലിന്റെ വിധി പ്രകാരമാണ് ലൈസന്‍സിനായി പഞ്ചായത്ത് ഭരണ സമിതിക്ക് മെയ് 12 തീയ്യതി അപ്പീല്‍ നല്‍കിയത്.അപേക്ഷയില്‍ നടത്തിയ ഹിയറിങ്ങില്‍ പഞ്ചായത്ത് ഭരണ സമിതിയും പഞ്ചായത്ത് സെക്രട്ടറി അഭിഭാഷകരായ അഡ്വ.ഷീജ ചാക്കോ, കമ്പനിയുടെ ഭാഗത്ത് നിന്ന് ബി.എസ്.കൃഷ്ണ അസോസിയേറ്റ്സ് പ്രതിനിധി അഡ്വ.ജോസഫ് സെബാസ്റ്റ്യനും ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി അഡ്വ.വിന്‍സെന്റ് പാനിക്കുളങ്ങരയും പങ്കെടുത്തിരുന്നു.
അറുപത് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്ന് പഞ്ചായത്ത് രാജ് നിയമം അനുശാസിക്കുന്നത്.അതിന്റെ ഭാഗമായിട്ടാണ് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിച്ചതെന്ന് പ്രസിഡന്റ് തോമാസ് ഐ കണ്ണത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: