മണ്ണാര്‍ക്കാട്: ബീഫില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് ആശുപത്രിപടിയിലെ ഇരുമ്പശ്ശേരി റഫീഖിന്റെ ഇറച്ചിക്കട ആരോഗ്യവകുപ്പ് അധികൃതര്പൂട്ടി. പെരുന്നാളിന്റെ തലേദിവസം പുള്ളിക്കുറുപ്പ് സ്വദേശി വാങ്ങിയ ഇറിച്ചയിലാണ് പുഴുവിനെ കണ്ടത്. ഇവിടെനിന്നും വാങ്ങിയ മൂന്നുകിലോ ബീഫ് രാത്രി പാകംചെയ്യുന്നതിനിടെയാണ് പുഴുവിനെ കണ്ടത്. തുടര്‍ന്ന് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കുകയും പിന്നീട് ആരോഗ്യവകുപ്പിന് കൈമാറുകയായിരുന്നു. ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍മാരായ ടോം വര്‍ഗ്ഗീസ്, സുരേഷ് എന്നിവര്‍ കട പരിശോധിച്ചു.രോഗം ബാധിച്ച കന്നുകാലികളില്‍ കാണുന്ന വിരയുടെ ലാര്‍വകളാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. വിശദ പരിശോധനക്കായി മണ്ണൂത്തി വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് അയച്ചു. മുഴുവന്‍ ഇറച്ചിയും വിറ്റുപോയതിനാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: