നമ്മുടെ രാജ്യത്ത് കമ്മ്യൂണിസ്റ്റുകളും വര്‍ഗീയക്കോമരങ്ങളും പുരപ്പുറത്ത് നിന്ന് കൂവുന്നത് യോഗ വര്‍ഗീയമാണ്, ഫാസ്സിസമാണ്, ബിജെപി-ആര്‍എസ്എസ് ഗൂഡാലോചനയാണ് എന്നൊക്കെയാണ്. എന്നാല്‍ ആരോഗ്യത്തിനും മാനസ്സിക-ആത്മീയ പൂര്‍ണ്ണതക്കുമായി നമ്മുടെ പൂര്‍വ്വികര്‍ കണ്ടെത്തിയ ശാസ്ത്രീയ സംബ്രദായമായ യോഗയ്ക്ക് ഇസ്ലാം മതാനുയായികളായ ഗള്‍ഫിലെ അറബ് നാട്ടുകാര്‍ വിരിക്കുന്നത് ചുവന്ന പരവതാനി! രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു പോലും ഇത് ആരുടേയും വിദൂര ഭാവനയില്‍ പോലും ഉണ്ടായിരുന്നില്ല.
യുഎഇയിലുള്ള ദുബായിലെ ‘ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍’ പരിസരത്ത് അന്താരാഷ്ട്രീയ യോഗ ദിനം ആചരിക്കാന്‍ ജൂണ്‍ 18നു രാത്രി 7.30നും 11.30നും ഇടക്കുള്ള സമയം ഒന്ന് ചേര്‍ന്ന 20,000 വരുന്ന ജനസഞ്ചയം തെളിയിച്ചത് യോഗയ്ക്ക് വര്‍ധിച്ചു വരുന്ന സ്വീകാര്യതയാണ്. സെര്‍വീസെസ് ഓഫ് ദ സൊസൈറ്റി (SOTC), ഫ്രെണ്ട്സ് ഓഫ് ഇന്ത്യ (FOI), സയന്‍സ് ഇന്ത്യ ഫോറം, മറ്റു ചില സാമുദായിക-സന്നദ്ധ സന്ഘടനകള്‍, ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം (IPF) എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. എഴുന്നൂറോളം വിവിധ സന്നദ്ധ സംഘടനകള്‍ സഹായഹസ്തങ്ങളുമായി അവിടെ ഹാജരായിരുന്നു.
യോഗ ഗുരു ബാബ രാംദേവിന്റെ സാന്നിധ്യം യോഗപ്രേമികളായ ആയിരങ്ങളെ ഇളക്കിമറിച്ചു. യോഗ ഒരു മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ലെന്നു ബാബ രാംദേവ് എടുത്തു പറഞ്ഞു. ഇന്നത്തെ കാലത്തുള്ളതു പോലുള്ള മതസങ്കല്പങ്ങള് നിലവില്‍ വരുന്നതിനു മുന്‍പ്, സമാജത്തെ സംസ്കൃതി നിയന്ത്രിച്ചിരുന്ന കാലത്ത്, ഭാരതത്തിലെ ഋഷീശ്വരനമാര്‍ ലോകത്തിനു നല്കിയ സമ്മാനമാണ് യോഗ.
രാംദേവിനൊപ്പം വേദിയില്‍ നിന്ന് യോഗ ചെയ്യാന്‍ ഒരു മുസ്ലിം സന്നദ്ധപ്രവര്‍ത്തകനുമുണ്ടായിരുന്നു. പരിപാടിക്ക് ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. ദുബായ് രാജകുടുംബത്തിലെ പ്രമുഖ അംഗവും ദുബായ് ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റും ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ നായകനുമായ ഷേഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തം യോഗ ദിന പരിപാടികള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു.
ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ മാര്‍ക്കറ്റിങ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ശ്രീമതി ഡോ. ആയിഷ അല്‍ ബുസ്മൈല്‍ തദവസരത്തില്‍ സംസാരിച്ചു. താന്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി യോഗ ചെയത് വരികയാണെന്നു അവര്‍ പറഞ്ഞു. കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സയീദ് ഹര്‍ബും പരിപാടിയില്‍ സന്നിഹിതനായിരുന്നു. വിവിധ രാജ്യക്കാരായ ജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. വിദ്യാര്‍ഥികളും വലിയ സംഖ്യയില്‍ പങ്കെടുത്തു.
യുഎഇയുടെ തലസ്ഥാന നഗരിയായ അബുദാബിയില്‍ ജൂണ്‍ 21നു നടന്ന യോഗ ദിനാചരണം അതീവ വര്‍ണ്ണശബളമായിരുന്നു. ഭാരത എംബസി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ രാജ്യക്കാരായ 5,000 ഓളം പേര് പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം 1500 പേര് മാത്രമാണ് പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്. സദാ സഹായ സന്നദ്ധരായി 150 ഓളം സന്നധഭടന്മാര്‍ ഹാജരായിരുന്നു. ഭാരതീയരുടെ വിവിധ സാംസ്കാരിക സംഘടനകള്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.
യുഎഇയുടെ സഹിഷ്ണുത വകുപ്പ് മന്ത്രി ശ്രീമതി ഷേഖാ ലുബ്ന ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ കാസ്സിമി നിലവിളക്ക് തെളിച്ചുക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ രാജകുടുംബാംഗമാണ് മന്ത്രി.
അബുദാബി രാജകുടുംബത്തിലെ പ്രമുഖാംഗവും യുഎഈയുടെ വിജ്ഞാന വികാസ മന്ത്രിയുമായ ഷേഖ് നഹ്യാന് ബിന്‍ മുബാറകും ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസനും പ്രമുഖ വ്യവസായി പദ്മശ്രീ ബി.ആര്. ഷെട്ടിയും മുഖ്യാതിഥികളായിരുന്നു.
ഈ വര്‍ഷത്തെ വിജയപൂര്‍ണ്ണമായ യോഗദിനാചരണം സംഘാടകര്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്നുവന്നു ഐപിഎഫ് അബുദാബി ചാപ്റ്റര്‍ അധ്യക്ഷന്‍ ഹരികുമാര്‍ പറയുന്നു. തൊഴിലാളികള്‍ക്കിടയില്‍ മാനസ്സിക സംഘര്‍ഷം ഒഴിവാക്കാന്‍ യോഗ പ്രചരിപ്പിക്കുന്നതിനെ പറ്റി ഐപിഎഫ് ആലോചിക്കുന്നു. മുസാഫ പ്രദേശത്തെ ക്യാമ്പാണ് അതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഈയിടെ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ പ്രസ്തുത ക്യാമ്പില്‍ പോയി തൊഴിലാളികളുമായി സംവദിച്ചിരുന്നു. യുഎഈയിലെ ഏഴു എമിറെറ്റുകളില്‍ ഒന്നായ റാസ്-അല്‍-ഖൈമയിലും യോഗ ദിനാചരണം വിജയകരമായി നടന്നിരുന്നു.
യുഎഇയിലെ യോഗ ദിനാചരണം വിജയകരമായി നടന്നതിന്റെ അര്‍ഥം വിദേശികള്‍ ഭാരതീയ മൂല്യങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറാണ് എന്നാണു. കാരണം, അവ അനുപമവും അപൂര്‍വ്വവും അസുലഭവുമായ നിധികളാണെന്നു അവര്‍ മനസ്സിലാക്കുന്നു. യോഗക്കെതിരെ ഭാരതത്തിലെ നിക്ഷിപ്തതാല്പര്യക്കാരായ കപടമതേതര വാദികള്‍ നടത്തുന്ന മന:പ്പൂര്‍വ്വവും പൊള്ളയുമായ വാദങ്ങളെ ഇസ്ലാമിക സമൂഹം പോലും അര്‍ഹിക്കുന്ന അവന്ജതയോടെ തള്ളിക്കളയുന്നു.
അറബ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (എജിസിസി) അംഗരാഷ്ട്രങ്ങളില്‍ എല്ലായിടത്തും യോഗദിന ആഘോഷപരിപാടികള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: