കുഴല്‍മന്ദം: പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന കുഴല്‍മന്ദം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്മാരില്ലാത്തത്ജനങ്ങളെ വലയ്ക്കുന്നു.
ഡോക്ടര്‍മാരുടെ അഭാവം മൂലം പാവപ്പെട്ട രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്ഥിരമായി ഡോക്ടര്‍മാരില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറു പഞ്ചായത്തിലെ പാവങ്ങളുടെ ആശ്രയകേന്ദ്രമാണ് ഈ ആശുപത്രി.
ദേശീയപാതയുട സമീപത്തായതിനാല്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ പ്രാഥമിക ശുശ്രൂഷ നല്കാന് പോലും കഴിയാത്ത അവസ്ഥയാണ്.
14 ഡോക്ടര്‍മാര്‍ ആവശ്യമുള്ള ഇവിടെ വെറും നാലു ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഡോക്ടര്‍മാരുടെ അഭാവം എത്രയും പെട്ടന്ന് പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: