കാഞ്ഞങ്ങാട്: സംസ്കാരവും ധര്‍മ്മവും കുടുംബത്തിലുണ്ടാകണമെന്നും അവ നിലനിര്‍ത്തേണ്ടത് കുടുംബനാഥയുടെ ഉത്തരവാദിത്വമാണെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന ഉപാധ്യക്ഷ ലക്ഷ്മി ശ്രീനിവാസ്. ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിരത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇളം തലമുറയ്ക്ക് ധര്‍മ്മത്തെക്കുറിച്ചുള്ള അറിവ് പകര്‍ന്നു നല്കാന് സാധിക്കണം. കുടുംബത്തില്‍ ഐശ്വര്യമുണ്ടാകണമെങ്കില് കുടുംബത്തോട് വിധേയത്വം ഉണ്ടാകണം. ധര്‍മ്മം അറിയാത്തതാണ് മതപരിവര്‍ത്തനത്തിന് പ്രധാന കാരണമെന്നും ലക്ഷ്മി ശ്രീനിവാസ് പറഞ്ഞു. മാതൃസമിതി ജില്ലാ ഉപാധ്യക്ഷ ജാനകി അമ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ എച്ച്.എസ്.ഭട്ട്, സംസ്ഥാന സമിതി അംഗം എം.ജി.രാമകൃഷ്ണന്. കണ്ണൂര്‍ മേഖലപ്രസിഡന്റ് ഐ.കെ.രാംദാസ് വാഴുന്നവര്‍, ജില്ലാ പ്രസിഡന്റ് ടി.വി.ഭാസ്കരന് സംസാരിച്ചു. സംസ്ഥാന സമിതി അംഗം ശര്‍മ്മ തേവലശേരി രാമായണ പാരായണ പരിശീലനം നല്കി. ജില്ലാ സെക്രട്ടറി ടി.രമേശന് സ്വാഗതവും താലൂക്ക് ഉപാധ്യക്ഷന്‍ കേളു വാഴക്കോട് നന്ദിയും പറഞ്ഞു.
രക്ഷാധികാരി അഹല്യ ടീച്ചര്‍, ലക്ഷ്മി മൂലക്കണ്ടം (പ്രസിഡന്റ്), കുസുമ കാഞ്ഞങ്ങാട് (വൈസ് പ്രസിഡന്റ്), ബിന്ദു ടീച്ചര്‍ (സെക്രട്ടറി), ലക്ഷ്മി നാരായണന് (ജോ.സെക്രട്ടറി), മഞ്ജുഷ (ഖജാന്‍ജി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: