മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നമന്‍ ഓജ നയിക്കും. ചതുര്‍ദിന, ലിസ്റ്റ് എ മത്സരങ്ങള്‍ക്കുള്ള ടീമില്‍ കേരള താരം സഞ്ജു സാംസണിനൊപ്പം, കര്‍ണാടകത്തിന്റെ മലയാളി താരം കരുണ്‍ നായര്‍ക്കും ഇടം. ഉന്മുക്ത് ചന്ദിനെ ഒഴിവാക്കിയാണ് ഓജയെ നായകനായി നിയോഗിച്ചത്.
ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ, ക്രിക്കറ്റ് ഓസ്ട്രേലിയ നാഷണല്‍ പെര്‍ഫോമന്‍സ് സ്ക്വാഡ് എന്നിവരുള്‍പ്പെട്ട ടൂര്‍ണമെന്റിലും രണ്ട് ചതുര്‍ദിന മത്സരത്തിലും ഓസ്ട്രേലിയയില്‍ ടീം കളിക്കും. ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന പര്യടനം സെപ്തംബര്‍ 18നു സമാപിക്കും.
ടീം: നമന്‍ ഓജ (നായകന്), ഫയസ് ഫസല്‍, അഖില്‍ ഹെര്‍വാദ്കര്‍, ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, വരുണ്‍ ആറോണ്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയദേവ് ഉനദ്ക്ത്, ബരീന്ദര്‍ സ്രന്‍, ഷഹബാസ് നദീം, സഞ്ജു സാംസണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: