നോട്ടിങ്ഹാം: പത്താമനായെത്തിയ ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിനു സമ്മാനിച്ചത് അവിശ്വസനീയ സമനില. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തിലാണ് പ്ലങ്കറ്റ് രക്ഷകന്റെ റോളില്‍ അവതരിച്ചത്. നുവാന്‍ പ്രദീപ് എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ബൗളറുടെ തലയ്‌ക്കു മുകളിലൂടെ പവലിയനിലേക്കു പറത്തി പ്ലങ്കറ്റ്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തപ്പോള്‍, ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇതേ സ്‌കോറിലെത്തി.
പ്ലങ്കറ്റ് ക്രീസിലെത്തുമ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 26 പന്തില്‍ 52 റണ്‍സ്. ക്രീസില്‍ കൂട്ടിന് ക്രിസ് വോക്‌സ്. 49-ാം ഓവറില്‍ 16 റണ്‍സും. അവസാന ഓവറിലെ അഞ്ചു പന്തില്‍ ഏഴു റണ്‍സും നേടിയ ശേഷമാണ് പ്ലങ്കറ്റിന്റെ സിക്‌സര്‍. വോക്‌സ് 92 പന്തില്‍ നാലു ഫോറുകളോടെ പുറത്താകാതെ 95 റണ്‍സെടുത്തപ്പോള്‍, പ്ലങ്കറ്റ് 11 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സറും സഹിതം പുറത്താകാതെ 22 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ലങ്ക ഏയ്ഞ്ചലോ മാത്യൂസ് (73), സീക്കുഗെ പ്രസന്ന (59) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: