ഗുരുവായൂര്‍: ദേവസ്വം മരാമത്ത് പ്രവൃത്തികളുടെ നടപടിക്രമങ്ങളില്‍ ഉണ്ടാവുന്ന അനിശ്ചിതമായ കാലതാമസം ദേവസ്വം ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ക്കിടയാക്കുന്നു.ഏറെ ദിവസത്തെ സമയമെടുത്ത് ഒരു പ്രവൃത്തി ടെണ്ടര്‍ ചെയ്ത നിരക്ക് അംഗീകരിക്കാന്‍ ഭരണസമിതിക്ക് മുന്നില്‍ സമര്പ്പിക്കപ്പെട്ടുന്ന അജണ്ടകളില്‍ മാസങ്ങളായി യാതൊരു തിരുമാനവുമെടുക്കാത്തതാണ് നഷ്ടം വരുത്തിവെയ്ക്കുന്നത്.
ടെണ്ടര്‍ ഷെഡ്യൂള്‍ പ്രകാരം നിശ്ചിത കാലാവധിക്കുളളില്‍ വര്‍ക്ക് ഓര്‍ഡര്‍ കൊടുക്കാതിരുന്നാല്‍ കരാറുകാരന് പ്രവര്‍ത്തിയില്‍ നിന്ന് പിന്മാറാം. കാരണം ഷെഡ്യൂള്‍ നിരക്ക് പുതുക്കിയതും മാര്‍ക്കറ്റ് നിരക്കിലെ വര്‍ദ്ധനവും കരാറുകാരന് ബാധ്യതയുണ്ടാക്കും. ദേവസ്വത്തിനാവട്ടെ അതുവരെയുളള മനുഷ്യ പ്രയത്നവും പത്ര പരസ്യത്തിനടക്കമുളള ചെലവുകളും കാലതാമസവും തിരിച്ചുപിടിക്കാനാവാത്ത നഷ്ടങ്ങളാണ്.പലപ്പോഴു ഇതേ പ്രവര്‍ത്തികള്‍ ചെയ്യാന്‍ വീണ്ടും നടപടികള്‍ ആരംഭിക്കകയാണ് പതിവ്.എസ്റ്റിമേറ്റ് മുതല്‍ പത്രങ്ങളില്‍ പരസ്യം വരെയുള്ള നടപടി ക്രമങ്ങള്‍ പുനര്‍ ആരംഭിക്കുമ്പോള്‍ വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നത്.
മുന്‍ ഭരണസമിതിയുടെ കാലാവധി കഴിയുമ്പോള്‍ തിരുമാനമെടുക്കാതെ അഞ്ഞൂറോളം അജണ്ടകളാണ് അതാത് സെക്ഷനുകളിലെക്ക് തിരിച്ചു നല്‍കിയത്. അവയിലൊന്നാണ് ശ്രീകൃഷ്ണ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ മരണത്തിന് ഇടയാക്കിയ സംഭവം.
അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്ന പ്രവര്‍ത്തിയുടെ ചെലവിന്റെ ഇരുപത്തിനായിരം രൂപയുടെ സര്‍വേ റിപ്പോര്‍ട്ടില്‍ യഥാസമയം തിരുമാനമെടുക്കാതിരുന്നതാണ് ദുരന്തത്തിന് വഴിവെച്ചത്. ടെണ്ടര്‍ നിരക്ക് അംഗീകരിക്കുന്ന ഘട്ടത്തില്‍ വേങ്ങാട് ഗോകുലത്തിലെ തൊഴുത്ത് നിര്‍മ്മാണ പ്രവര്‍ത്തി വേണ്ടെന്നുവെച്ച നടപടിയില്‍ വിജിലന്‍സിന്റെ അന്വേഷണം നേരിടുകയാണ്.
നൂറുകണക്കിന് അടിയന്തിര പ്രധാന്യമുളള പ്രവര്‍ത്തികളുടെ അജണ്ടകള്‍ കെട്ടികിടക്കുമ്പോഴാണ് മൂത്രപ്പുരയുടെ അടുത്തെക്ക് കല്യാണമണ്ഡപം മാറ്റി സ്ഥാപിക്കാനും, ഈസ്റ്റ് ബ്ലോക്കില്‍ നിന്ന് വൈജയന്തി ബില്‍ഡിംഗിലെക്ക് മാറ്റിയ ലൈബ്രറി വീണ്ടും മാറ്റാന്‍ നോക്കുതാണ് ഭരണസമിതിക്ക് പ്രധാനം.ഇത്തരം കെടുക്കാര്യസ്ഥത ഭരണം കൊണ്ട് വന്‍ സാമ്പത്തിക നഷ്ടമാണ് ദേവസ്വത്തിന് വരുത്തിവെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: