കാസര്‍കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഈ വര്‍ഷത്തെ രാമായണ മാസാചരണം വിപുലമായി കൊണ്ടാടും. ജില്ലയിലെ സമിതി ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം ക്ഷേത്രങ്ങളില്‍ രാമായണ പാരായണം, ക്വിസ് മത്സരം, പ്രശ്നോത്തരി, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് 26ന് രാവിലെ 10 മുതല്‍ കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിരത്തില്‍ മാതൃസംഗമവും, രാമായണ പാരായണ പരിശീലനവും നടത്തും. സമിതിയുടെ സംസ്ഥാന-ജില്ലാതല നേതാക്കള്‍ പങ്കെടുക്കും. ഇതിന്റെ വിജയത്തിനായി ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് കമ്മറ്റി പുനസംഘടിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് പി.വി.കേളുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം സമിതി കണ്ണൂര്‍ മേഖല പ്രസിഡന്റ് ഐ.കെ.രാംദാസ് വാഴുന്നവര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.ഭാസ്കരന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.കുഞ്ഞിരാമന്, ജില്ലാ സെക്രട്ടറി ടി.രമേശന് എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി വിനോദ് സ്വാഗതവും, കെ.രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
താലൂക്ക് കമ്മറ്റി ഭാരവാഹികള്‍: ഉപേന്ദ്രന് കൊടവലം (പ്രസിഡന്റ്), കൃഷ്ണന് പെരൂര് (വൈസ് പ്രസിഡന്റ്), വിനോദ് തൈക്കടപ്പുറം (സെക്രട്ടറി), ചന്ദ്രന് പൊള്ളക്കട (ട്രഷറര്‍), രാമകൃഷ്ണന് കൊളവയല്‍ (ജോ.സെക്രട്ടറി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: