കാസര്‍കോട്: അംഗനവാടി ജീവനക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഇഎസ്ഐ പദ്ധതി ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് എത്രയും വേഗത്തില്‍ നടപ്പിലാക്കാനുള്ള നടപടി കേരള സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അംഗനവാടി ടീച്ചര്‍മാര്‍ക്കും, ഹെല്‍പ്പര്‍മാര്‍ക്കും ഏപ്രില്‍ 1മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പള വര്‍ദ്ധനവ് നല്‍കാതെ തൊഴിലാളികളെ വഞ്ചിക്കുന്ന കേരള സര്‍ക്കാറിന്റെ നടപടിയില്‍ ഭാരതീയ അംഗനവാടി വര്‍ക്കേര്‍സ് ഹെല്‍പ്പേര്‍സ് ആന്റ് ആശാ വര്‍ക്കേര്‍സ് സംഘ് (ബിഎംഎസ്) ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാസര്‍കോട് നടന്ന സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കെ.നാരായണ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ട്രഷറര്‍ എം.ബാബു, ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ സെക്രട്ടറി ധനഞ്ജയന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.ശോഭ സ്വാഗതവും എ.ഓമന നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എന്‍.ശോഭ (പ്രസിഡന്റ്), പി.ആര്.ആശാകുമാരി, എ.ഓമന (വൈസ് പ്രസിഡന്റ്), കെ.എ.ശ്രീനിവാസന് (ജനറല്‍ സെക്രട്ടറി), കെ.സജിത, കെ.ലത (ജോ.സെക്രട്ടറി), എസ്.ശോഭ (ട്രഷറര്‍), സുധ കളത്തൂര്‍, ശ്യാമള, കെ.ശോഭ, വി.ടി.അനിത, ബി.എസ്.പ്രേമ, ലളിതകുമാരി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: