കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ വിപണി ഇടപെടല്‍ ശക്തമാക്കാന്‍ ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഓള് ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും വിലക്കയറ്റം തടയുന്നതില്‍ തുടക്കംതന്നെ പാളി.
പൂഴ്ത്തിവയ്പ്പും റേഷന്‍ കരിഞ്ചന്തയും തടയുന്നതിന് സംസ്ഥാനത്ത് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിജിലന്‍സ് സ്ക്വാഡ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അരിക്ക് കൃത്രിമക്ഷാമം ഉണ്ടാക്കി വിലവര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. സപ്ലൈകോ സംഭരിച്ച 500 കോടി രൂപയുടെ നെല്ല് സ്വകാര്യമില്ലുകളില്‍ കെട്ടിക്കിടക്കുന്നു. ഇതുസംബന്ധിച്ച് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയാണ്.
മുന്‍ സര്‍ക്കാര്‍ ഭക്ഷ്യവകുപ്പില്‍ നടത്തിയ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അധിക ഭക്ഷ്യധാന്യ വിഹിതം അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കണം. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ അരി പദ്ധിതിയിലെ അനര്‍ഹരെ ഒഴിവാക്കണമെന്നും ബേബിച്ചന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: