പന്തളം: പന്തളം നഗരസഭയിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രനേട്ടം. പതിനാലാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി. സ്ഥാനാര്‍ത്ഥി ധന്യ ഉദയചന്ദ്രന് 111 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. വാശിയേറിയ പോരാട്ടം നടന്ന പതിനാലാം വാര്‍ഡില്‍ ആകെയുള്ള 871 വോട്ടില്‍ 698 വോട്ട് പോള്‍ ചെയ്തപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് 316 വോട്ട് ലഭിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി മനോജ്കുമാറിന് 205 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാറിനു 176 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി രാജേഷിനു 1 വോട്ടും ആണ് ലഭിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 53 വോട്ടുകള്‍ ബി ജെ പി കൂടുതല്‍ നേടിയപ്പോള്‍ 14 വോട്ടിന്റെ കുറവ് എല്‍ ഡി എഫിന് ഉണ്ടായി. യു ഡി എഫിന് 29 വോട്ടിന്റെ വര്‍ദ്ധനവ് ഉണ്ടായി.
കുരമ്പാല ഗവ എല്‍ പി സ്കൂളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ ആയിരുന്നു വോട്ടെടുപ്പ്. തുടര്‍ന്ന് 7 മണിക്ക് പന്തളം നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ആയിരുന്നു വോട്ടെണ്ണല്‍.
ബി ജെ പി കൗണ്‍സിലര്‍ ആയിരുന്നു ഉദയചന്ദ്രന് വാഹനാപകടത്തില്‍ മരണപ്പെട്ടിതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉദയചന്ദ്രന്റെ ഭാര്യയാണ് കൗണ്‍സിലര്‍ ആയി തിരഞ്ഞെടുത്ത ധന്യ ഉദയചന്ദ്രന്.
വാര്‍ഡിലെ എല്ലാ പ്രവര്‍ത്തകരെയും ഒരുമിച്ചു ചേര്‍ത്ത് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആണ് പാര്‍ട്ടിയെ വിജയത്തില്‍ എത്തിച്ചത് എന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകന് കുളനട പറഞ്ഞു.
എല്‍ ഡി എഫ് എം എല്‍ എ മാരായ ചിറ്റയം ഗോപകുമാര്‍,വീണാ ജോര്‍ജ് എന്നിവര്‍ പന്തളത്ത് ക്യാംപ് ചെയ്തു എല്‍ ഡി എഫ് നു വേണ്ടി പ്രചാരണത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പോയി.ഉദയചന്ദ്രന് എതിരെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജ്യോതികുമാര്‍ തന്നെ ആയിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ഥി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി ജെ പി ജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് എല്‍ ഡി എഫ് ആയിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി 263 എല്‍ ഡി എഫ് 190 യു ഡി എഫ് 176 സ്വതന്ത്രന് 16 എന്നിങ്ങനെ ആയിരുന്നു വോട്ടുകള്‍.മികച്ച വിജയം നേടിയ ബി ജെ പി ഫല പ്രഖ്യാപനത്തിനു ശേഷം വിജയവാര്‍ത്ത അറിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകരാണ് നഗരസഭക്ക് മുന്പില് തടിച്ചു കൂടിയത്.തുടര്‍ന്ന്
പന്തളം ജങ്ഷനില്‍ പ്രകടനം നടത്തി.പ്രകടനത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് അശോകന് കുളനട,ജില്ലാ സെക്രട്ടറി എ കെ സുരേഷ്,ബി എം എസ് ജില്ലാ പ്രസിഡന്റ് രഘുനന്ദന്,ജില്ലാ ജോ. സെക്രട്ടറി കെ സി മണികുട്ടന്,ബി ജെ പി അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍, പന്തളം മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് എം ബി ബിനുകുമാര്‍,വൈസ് വൈസ് പ്രസിഡന്റ് ജി അരുണ്‍കുമാര്‍,അശോകന് കുളങ്ങര,സെക്രട്ടറി അരുണ്‍ദേവ്,രൂപേഷ് കുരമ്പാല,ഗോകുല്‍ മുക്കോടി,മധു കുരമ്പാല,പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി പ്രശാന്ത്കുമാര്‍ തട്ടയില്‍ എന്നിവര്‍ നേതൃത്വം നല്കി.ജില്ലാ പട്ടികജാതി ഓഫീസര്‍ ബി ശ്രീകുമാര്‍ വാരണാധികാരി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: