ഹരാരേ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്ന് അവസാന മത്സരത്തിന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടിലും വിജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ ഏകദിനത്തില്‍ ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ വിജയം.
ഇന്ത്യന്‍ ബൗളര്‍മാരും സിംബാബ്വെ ബാറ്റ്സ്മാന്മാരും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യന്‍ യുവ ബൗളര്‍മാര്‍ക്കെതിരെ പിടിച്ചുനില്ക്കാന് സിംബാബ്വെക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല 175 റണ്‍സ് പോലും നേടാനും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. മികച്ച രീതിയില്‍ പന്തെറിയുന്ന ജസ്പ്രീത് ബുംറ, സരണ്‍, ധവാല്‍ കുല്‍ക്കര്‍ണി, അക്ഷര്‍ പട്ടേല്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ മിന്നുന്ന ഫോമിലാണ്.
അതേസമയം ഇന്ത്യന്‍ ബാറ്റിങ് നിര പരമ്പരയില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും കരുണ്‍നായരും അമ്പാട്ടി റായിഡുവും മികച്ച ഫോമിലുമാണ്. ഇന്ന് ആശ്വാസ ജയം ലക്ഷ്യമിട്ടാണ് സിംബാബ്വെ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: